Posts

Showing posts from November, 2023

The best part of in my life

    My plus two life is the most memorable day in my life. Its days are precious and joyful moments. I don't know how quickly the days are gone. My friends and teachers miss me very much; I know that days not again be really with me. But I really desire those days are return me. My friends and teachers always support me very much. Really, perfect, I am not perfect; I am one. I am an average student. But my teachers and friends motivated me very well. And they are helping me very well and clearing all my doubts. My teachers encourage all students to study well.   Two days were going to Mysuru. After two days' stay there we enjoyed the today and saw money places and the garden palace and zoo, at last, we went to Vrindavan and danced in there the Mysuru the days were very joyful and precious moment given to me.                 Most of the 10th months are unforgettable days in my memory, too. Arts and sports giving me a joyful moment. I really miss my teachers, friends, and my camp

നാവ്

    ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവത്തില്‍ പെട്ടതാണ് നമ്മുടെ നാവ്‌.മനുഷ്യശരീരത്തിലെ ഏറ്റവും ധിക്കാരം കാണിക്കുന്ന ഒരവയവുമാണത്‌.     നാവിന്റെ വലിപ്പം ചെറുതാണെങ്കിലും അതുകൊണ്ടുണ്ടാകുന്ന അപകടം വളരെ വലുതാണ്. ഒരു വ്യക്തിയുടെ നിലപാടുകളും താല്പര്യങ്ങളും രൂപപ്പെടുന്നത് അവൻറെ മനസ്സിലാണ്   .ഇതിനെ വാക്കുകൾ ആയി പുറത്തുകൊണ്ടുവരുക എന്ന ഉത്തരവാദിത്വം മാത്രമാണ് നാവ് നിർണയിക്കുന്നത്. ഈ അർത്ഥത്തിൽ വളരെ നിസ്സഹായനായ ഒരു അവയവമാണ് നാവ് .അത് കുടികൊള്ളുന്ന വ്യക്തിയുടെ സ്വഭാവ വിശേഷണങ്ങൾക്ക് അനുസരിച്ച് ആയിരിക്കും അതിൻറെ നിയോഗം.എന്നാൽ മിക്ക ആളുകൾക്കും അവരുടെ ദുർബല്യതയാണ് നാവ്. സങ്കീർണമായ പ്രശ്നങ്ങൾ ആണെങ്കിൽ പോലും ചിന്താപൂർവ്വം ആയ നിരീക്ഷണങ്ങളിലൂടെ പരിഹാരങ്ങൾ കാണാനുള്ള കഴിവ് സാമാന്യ വ്യക്തികൾക്ക് എല്ലാം ഉണ്ട് .എന്നിരുന്നാലും സ്വന്തത്തിന്റെ താൽപര്യങ്ങൾ ഇതിൽ വന്നു ചേരുമ്പോൾ മനുഷ്യൻറെ പ്രകൃതിപരമായ അത്യാഗ്രഹം,ഉൾപോര്,അസൂയ,തുടങ്ങിയ വികാരങ്ങൾ ഇതിൽ ചേരുകയും. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യൻറെ പെടുന്നതിനുള്ള വിവേക ശൂന്യമായ ഇടപെടലുകൾ ആണ് നാവിനെ അപകടത്തിൽ ആഴ്ത്തുന്നത്      നാവിനെ കെട്ടഴിച്ചുവിടാന്‍ യാതൊരു പ്രയാസവുമില്ല മനുഷ്യ

ഡീഗോ അർമാൻഡോ മറഡോണ

Image
  അർജന്റീന ഫുട്ബാൾ പ്രേമികളെ വോൾഡ് cup എന്ന swopnam കാണാൻ പഠിപ്പിച്ച മുതൽ ഡീഗോ അർമാൻഡോ മറഡോണ (ജനനം. ഒക്ടോബർ 30, 1960, മരണം, 25 നവംബർ, 2020) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.                തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പിൽ മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വ

പ്രളയം വിഴുങ്ങിയ കേരളം 2018

  മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 14 പേരെ കാണാതായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാര

സന്തോഷകരമായ ജീവിതം നയിക്കാം: നേടാം 9 കാര്യങ്ങൾ

 1. സന്തുഷ്ടി സമ്പാദ്യങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയുക 2. ഈ നിമിഷത്തില്‍ ജീവിക്കുക 3. സമയം ഫലപ്രദമായി ഉപയോഗിക്കുക 4. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാവുന്ന ജോലികളില്‍ ഏര്‍പ്പെടുക. 5. പതിവായി വ്യായാമം ചെയ്യുക. 6. സുഖനിദ്ര 7. അഗാധമായ സൗഹൃദബന്ധം പുലര്‍ത്തുക. 8. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുക. 9. നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക. Muhammed Suhail K 3rd Economics

ഇന്ത്യയുടെ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ: ഒരു വിജയകഥ

 ഇന്ത്യന്‍ ഫുട്ബോൾ കടക്കാൻ പോകുന്ന ഒരു മഹാസാഗരം! ഇന്ത്യയുടെ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ യാത്ര ഇനിയും തുടരുന്നു, എന്നാൽ അതിനെതിരെ പ്രതിസന്ധി സാധിക്കുന്ന ചിലരുണ്ട്. ഇന്ത്യന്‍ ഫുട്ബോൾ സംഘത്തിന്റെ പരിശ്രമങ്ങളും വിജയങ്ങളുടെ സ്വപ്നങ്ങളും കാണാൻ ഇന്ത്യക്ക് വളരെ നല്ല അവസരം ഉണ്ടായിരിക്കുന്നു. ഇന്ത്യയുടെ യൌവ്വാനങ്ങൾ പരിശ്രമിച്ച്, വളരെ കഠിനമായ കാര്യങ്ങളെ അടിമപ്പെടുത്തി, അവരുടെ നിലനിർത്തലുകൾ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ പ്രവൃത്തനങ്ങൾ ഇനിയും തുടരുന്നുവെങ്കിൽ, നമ്മുടെ തന്ത്രങ്ങൾ അഭിവൃദ്ധിച്ചുകൊള്ളും. ഇന്ത്യൻ ഫുട്ബോൾ കടക്കാൻ സാധ്യതകൾ വർദ്ധിപ്പിച്ചാൽ, അത് ഫാൻസിന്റെ ഹിസ്റ്ററിക്ക് ഒരു പുതിയ അധ്യായമാകും. ഇന്ത്യന്‍ ഫുട്ബോള്‍ അംഗത്വം അത്ഭുതകരമാകുന്നതോടെ, പ്രതിഷ്ഠിത പ്രതിഷ്ഠാനങ്ങളുടെ ചിത്രത്തില്‍ ഇന്ത്യക്ക് വേണ്ടി ഒരു വിജയകഥ രചിക്കാനാകും. ഫുട്ബോൾ ആന്തരാഷ്ട്ര വിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവർത്തനം വളർന്ന് നാം അവസരം സൃഷ്ടിക്കുന്നുണ്ട്. നാം ആഗ്രഹിക്കുന്നത് അല്ലെങ്കിൽ ഒരു വന്നെത്തുന്നത് വരെ, Dilshad. P 1st Economics Al Shifa College of Arts and Science

1951-ലെ ഒരു പകൽ

 അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടി രിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻ കുഴലുകളെ വെട്ടിച്ച് ആകാശത്തിലൂടെ ഒരുപറ്റം പറവകൾ മിന്നൽ വേഗത്തിൽ കടന്നുകളഞ്ഞു. ഗോൾഡൻ പ്ലവർ എന്ന ഒരിനം പക്ഷികളായിരുന്നു അത്. അതുകണ്ട് സംഘത്തിലെ ഒരാൾ പറഞ്ഞു: ' യൂറോപ്പിലെ ഏറ്റവും വേഗതയുള്ള പക്ഷികൾ ഇവ തന്നെ  അപ്പോൾ മറ്റൊരാൾ ചോദിച്ചു : അതെങ്ങനെ ഉറപ്പിച്ചു പറയും അതേച്ചൊല്ലി അവർ തമ്മിൽ തർക്കമായി.ഇതെല്ലാം കേട്ട് സർ ബീവർ ഇങ്ങനെ ചിന്തിച്ചു: ' വേഗതയുടെ കാര്യത്തിൽ ഒന്നാമനായ പക്ഷി എതെന്നാണ് ഇപ്പോഴത്തെ സംശയം. ഇതുപോലെ ഓരോ കാര്യത്തിലും ഒന്നാമന്മാരായവരെപ്പറ്റി അറിയാൻ ആളുകൾക്ക് ആകാംക്ഷയുണ്ടാകില്ലേ ? അക്കാര്യം കൃത്യമായി അറിയാൻ ഒരു സംവിധാനം വേണം. 'അങ്ങനെയാണ് ലോകറെക്കോഡുകൾ രേഖപ്പെടുത്താനുള്ള ഒരു പുസ്തകം ഇറക്കാൻ ഹഗ് ബീവർ തീരുമാനിക്കുന്നത്. ഇതിനായി 1954-ൽ 'ഗിന്നസ് വേൾഡ് റെക്കോഡ്സ് ലിമിറ്റഡ് ' എന്ന ഒരു കമ്പനിക്ക് അദ്ദേഹം രൂപം കൊടുത്തു. ലണ്ടനിൽ വിവരശേഖരണ ഏജൻസി നടത്തുന്ന നോറിസ് (Noris), മാക് വേർട്ടർ (Mc Whirter) എന്നീ മിടുക്കന്മാരെയാണ് പുസ്തകമിറക്കുന്ന ജ

എന്നിലെ അമ്മയും മകളും

 ചെറുതെങ്കിലും ഭൂമിയോളം വലുതാകുകയും അപാരതയുടെ ആഴമാവുകയും ചെയ്യുന്ന മറ്റൊന്ന് ലോകത്ത് ഉണ്ടാവില്ല. അതാണ് അമ്മ. വാത്സല്യത്തിന്റെ അധര മുദ്ര. എത്രയൊക്കെ ഭാവങ്ങൾ ഭൂമിയിലുണ്ടോ അതെല്ലാം അമ്മയിലും ഉണ്ട്. എല്ലാ വികാരങ്ങളുടെയും മൂർത്തിമദ്ഭാവം അമ്മ. പകരം വെക്കാനില്ലാത്ത രണ്ടക്ഷരം. ആ രണ്ടക്ഷരത്തിൽ എല്ലാമുണ്ട്. ഉയിരും ഉണർവും ജീവിതവുമെല്ലാം.ആദ്യമായി കേട്ട താരാട്ടുപാട്ടും, കവിളിൽ കിട്ടിയ ആദ്യത്തെ പൊൻമുത്തവും, ആദ്യരുചിയായി നാവിലൂടെ അലിഞ്ഞിറങ്ങിയ അമ്മിഞ്ഞപ്പാലുമെല്ലാം അമ്മയെന്ന മഹാസത്യത്തിന്റെ തൂവൽസ്‌പർശങ്ങളാണ്.  ഈ ലോകത്ത് വിലമതിക്കാനാകാത്ത ; യാതൊന്നും പകരമാവാത്ത നിധിയാണ് എൻറെ അമ്മ. ജീവിതത്തിൽ ഏറെ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും എവിടെയും തളരാതെ ജീവിതത്തിൻറെ പുതു നാമ്പിലേക്ക് ഞങ്ങളെ കൈപിടിച്ചു കയറ്റിയ ദൈവത്തിൻറെ പേരാണ് അമ്മ. എന്നെ ഞാനാക്കി മാറ്റിയതിൽ എന്റെ അമ്മയ്ക്ക് വലിയ പങ്കുണ്ട്. അമ്മയുടെ ചൂടിൽ ഞാൻ സുരക്ഷിതയായിരുന്നു .ആ തണലിൽ നിന്നുകൊണ്ടാണ് അമ്മ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് .അതിലേക്കുള്ള വാതിൽ തുറന്നു തന്നതും ഈ കൈകളാണ് . മാതൃത്വം നെഞ്ചിലേറ്റി ഞാനൊരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ ;എൻറെ മനസ്സിൽ അമ്മയുടെ സ്

ദൈവത്തിന്റെ വികൃതികൾ

 ഭാഗ്യമില്ലാത്ത അമ്മ. കോമാളിയായ അച്ഛൻ മറ്റുള്ളവരുടെ മുമ്പിൽ സ്വയം പരിഹാസ കഥാപാത്രം ആവുന്ന അച്ഛൻ.പക്ഷേ അവന്റെ അച്ഛൻ കൂടുതൽ കാലം കോമാളി വേഷം കട്ടേണ്ടി വന്നില്ല. അതിനുമുമ്പ് കിഡ്നി പ്രവർത്തിക്കാത്തത് കൊണ്ട് അച്ഛൻ മരിച്ചുപോയി.അവന്റെ അച്ഛനും അമ്പലവാസിയായിരുന്നു . നല്ലത് മാത്രം ചെയ്തിട്ടുള്ളൂ പക്ഷേ ദുരിതങ്ങൾ ഒഴിഞ്ഞു ജീവിതം ഉണ്ടായിരുന്നില്ല. പക്ഷേ കോമാളി ചിരിച്ച് അഭിനയിക്കും .അവന്റെ അച്ഛൻ മരിച്ചു കിടക്കുമ്പോഴും മുഖത്ത് ചെറിയൊരു മന്ദഹാസമുണ്ടായിരുന്നു. കോമാളി മരിച്ചാലും പണക്കാരായ ബന്ധുക്കൾക്ക് അയാൾ ഒരു കോമാളി തന്നെ. കുറച്ച് കാലങ്ങൾക്ക് പുറകിലേക്ക് പോകാം . അവന്റെ അച്ഛന് അവൻനിൽ നല്ല പ്രതീക്ഷഉണ്ടായിരുന്നു. പക്ഷേ കോമാളിക്ക് ഉണ്ടായത് ശിഖണ്ഡി. എന്ത് ചെയ്യാം അവന്റെ അച്ഛന്റെ പ്രതീക്ഷകളൊക്കെ PM ചെയ്ത് അവന്റെ അപമാനം നിറഞ്ഞ ജീവിതാവസാനിപ്പിച്ചു.ഒരു കണക്കിന് നന്നായി എങ്ങനെ അപമാനം സഹിച്ച് ജീവിതം ജീവിക്കുന്നതിനെ കാട്ടിലും ഭേദം മരണം തന്നെ നല്ലത്. സമൂഹവും ദൈവവും അംഗീകരിക്കാത്ത ഇവർ ജീവിച്ചിരുന്നിട്ട് ആർക്കെന്തു ഗുണം? സമൂഹത്തിന്റെ ശരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ജന്മങ്ങൾ. ദുരിതം വിടാതെ പിന്തുടരുന്ന ജീവിതങ്ങൾ.ഭിക്ഷക്ക

ലോകകപ്പ്‌ ഫുട്ബോൾ

 ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.2022-ൽ ഖത്തറിൽനടന്നു അർജന്റീന യാണ് ജേതാകളായത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും. Muhammed Rashid P M 1st Economics Al Shifa College of Arts and Science

ഈദുൽ അദ്ഹ (ബക്രീദ് )

 വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി (അ) തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ(അ) നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിന്റെ പ്രതീക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ . പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലിപെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബി(അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതികമായി മുസ്ലിം മത വിശ്വാസികൾ അന്നേ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്. Najva. K First semester B.A. Economics Al Shifa College of Arts and Science

വൃദ്ധസദനങ്ങളിൽ പെരുകുന്ന ശരണാർഥികൾ...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ വർഷം കഴിയുന്തോറും അന്തേവാസികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പതിനായിരം അന്തേവാസികളാണ് സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ പുതുതായി എത്തിപ്പെട്ടത്. വൃദ്ധസദനങ്ങൾ എന്നത് മലയാളി അത്ഭുതത്തോടെ മാത്രം കേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.പാശ്ചാത്യൻ രാജ്യങ്ങളിൽ ഇത്തരം ഏർപ്പാടുകൾ നടക്കുന്നുണ്ടെന്നറിഞ്ഞ മലയാളി, ബന്ധങ്ങൾക്ക് വില കൽപിക്കാത്തവരാണ് പാശ്ചാത്യരെന്ന് വിധിയെഴുതുകയും ചെയ്തിരുന്നു. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ എന്ന് അത്ഭുതപ്പെടുമായിരുന്നു മലയാളി മൂന്ന് പതിറ്റാണ്ട് മുമ്പു വരെ. അന്തരിച്ച പ്രശസ്ത കഥാകാരൻ ടി.വി കൊച്ചുബാവയുടെ വൃദ്ധസദനമെന്ന നോവൽ കേരളീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയായിരുന്നു. അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് വൃദ്ധസദനങ്ങൾ എന്ന യാഥാർഥ്യത്തെ മലയാളി ഉൾക്കൊള്ളാൻ തുടങ്ങിയത്. വൃദ്ധസദനങ്ങൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. മലയാളി വൃദ്ധസദനങ്ങളുമായി സമരസപ്പെടാൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, സ്വന്തം മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിൽ തള്ളുന്നതിൽ ഒരു മനഃസാക്ഷിക്കുത്ത് പോലും അനുഭവപ്പെടാത്തവരായും മലയാളികൾ പുതിയ കാലത്ത് മാറിക്കഴിഞ്

പരിസ്ഥിതി ദിനം

Image
  എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ നാടും വീടും വൃത്തിയായി സൂക്ഷിക്കുകയും മരങ്ങൾ നട്ടു പിടിപ്പിക്കുകയും യുവ തലമുറക്ക് പരിസ്ഥിതി  പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം  ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.ഓക്സിജന്റെ കുറവും, വെള്ളപൊക്കം, വരൾച്ച, ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം മരങ്ങൾ വെട്ടി നശിപ്പിക്കുകയും വികസനത്തിന്‌ വേണ്ടി കാടുകൾ ഇല്ലാതാക്കുകയും etc.. ചെയ്യുന്നതിലൂടെയാണ്.ലോകത്തുള്ള ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് നമ്മുടെ ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം  ശ്വസിക്കുന്ന വായു ഞമ്മൾ കുടിക്കുന്ന വെള്ളം  എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്.അത് കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കൽ ഓരോ മനുഷ്യന്റെയും അത്യാവശ്യമാണ്.അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺഡയോക്സൈഡ്  വാദങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഓസോൺ പാളികളുടെ വലിയ തകർച്ചയ്ക്ക് ഇത് കാരണമാകുന്നു. ഇത് മൂലം ആഗോളതാപനം ഉണ്ടാവുകയും ജീവജാലങ്ങൾക്കും മനുഷ്യർക്കും മരണം സംഭവിച്ചേക്കാം.മനുഷ്യർ ശ്വസിക്കുന്ന വായു മലിനമാ

ഇന്ത്യൻ ക്രിക്കറ്റ് ടീം

 ബിസിസിഐ പറയുന്നതനുസരിച്ച്, ഇത് ഒരു സ്വയംഭരണ സ്ഥാപനമാണ്, ഇന്ത്യൻ സർക്കാരിൽ നിന്ന് ഗ്രാന്റോ ഫണ്ടോ ലഭിക്കുന്നില്ല. 2004-ൽ, ഇന്ത്യൻ സുപ്രീം കോടതിയിൽ, ബിസിസിഐയുടെ അഭിഭാഷകർ പറഞ്ഞു, ഇന്ത്യൻ ക്രിക്കറ്റ് ടീം "ബിസിസിഐയുടെ ഔദ്യോഗിക ടീമാണ്, ഇന്ത്യയുടെ ഔദ്യോഗിക ടീമല്ല. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ബോർഡ് ഓഫ് കൺ‌ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം പരസ്യവരുമാനമുള്ള കായിക ടീമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ജനുവരി 10-14 2022 കണക്കുകൾ പ്രകാരം, 1932 ജൂൺ 25നു ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ട് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ ആറാമത്തെ അംഗമായി. ആദ്യത്തെ അൻ‌പതു വർഷങ്ങളോളം ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ അപേക്ഷിച്ച് ഏറ്റവും ദുർബലരായ ടെസ്റ്റ് ടീമായിരുന്നു ഇന്ത്യയുടേത്. ഇക്കാലയളവിൽ 196 ടെസ്റ്റ് മത്സരങ്ങളിൽ 35 എണ്ണത്തിൽ മാത്രമേ ഇന്ത്യ വിജയിച്ചിരുന്നുള്ളൂ ടെസ്റ്റ് പദവി ലഭിച്ച് അരനൂറ്റാണ്ടടുക്കുമ്പോഴാണ് ഇന്ത്യൻ ടീം ശക്തിപ്രാപിച്ചു തുടങ്ങിയത്. കപിൽ ദേവ്, സുനിൽ

Outbreak of Nipah virus encephalitis in the Kerala state of India

 On 19 May 2018, a Nipah virus disease (NIV) outbreak was reported in the Kozhikode district of Kerala, India. This is the first NiV outbreak in South India. There have been 17 deaths and 18 confirmed cases as of 1 June 2018. The two affected districts are Kozhikode and Mallapuram. A multi-disciplinary team led by the Indian Government's National Centre for Disease Control (NCDC) is in Kerala in response to the outbreak. WHO is providing technical support to the Government of India as needed. WHO does not recommend the application of any travel or trade restrictions or entry screening related to the NiV outbreak. The Nipah outbreak reported in Kozhikode and Malappuram districts of Kerala in May 2018 was the third Nipah Virus Outbreaks in India, the earlier being in 2001 and 2007, both in West Bengal. 23 cases were identified, including the index case with 18 laboratory-confirmed twenty-three issues. The state government and central government agencies managed the outbreak and has b

Totto-Chan: The Little girl at the window

 ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ, ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ. ഇതിൽ ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ തന്റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളായാണ്‌ വിവരിച്ചിരിക്കുന്നത്. ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.  ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്

എന്നിലെ ചിത്രകാരി

 ആദ്യകാലങ്ങളിൽ എനിക്ക് ഒരു ചിത്രം വരക്കാനുള്ള കഴിവുള്ളത് ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ ആദ്യം പഠിച്ചിരുന്ന സ്കൂളിൽ എന്റ കഴിവുകൾ തെളിയിക്കാനുള്ള അവസരം ഞാൻ ഒരുക്കിയിരുന്നില്ല ഞാൻ എല്ലാ കാര്യത്തിലും പിറകോട്ട് നിൽക്കുന്ന ഒരു വ്യക്തിയായിരുന്നു പിന്നെ ഞാൻ അറിയാതെ എന്റെ കൂട്ടുകാർ എന്റ പേര് ചിത്രരചനക്ക് കൊടുത്തു ഒരു ദിവസം ടീച്ചർ കുട്ടികളുടെ പേര് വായിക്കുന്നതിൽ എന്റെ പേര് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി അപ്പോൾ ടീച്ചറോട് ഞാൻ ചിത്രരചനക്ക് ഇല്ല എന്ന് പറഞ്ഞ് പിന്മാറാൻ ശ്രമിക്കുമ്പോൾ എന്റ കൂട്ടുകാർ അതിനയക്കാതെ എൻറെയും കൂട്ടി ചിത്രജനക്ക് പോയി അന്നത്തെ ചിത്ര രചന കഴിഞ്ഞു  പിന്നീട് ഒരു ദിവസം അസംബ്ലി ഉണ്ടായപ്പോൾ ചിത്രരചന ഫസ്റ്റ് കിട്ടി എന്ന് പറഞ്ഞു എനിക്കൊരു സമ്മാനം കിട്ടി ഞാൻ അന്നാണ് എൻറെകഴിവ് തിരിച്ചറിഞ്ഞത് പിന്നീട് എല്ലാ രചനകൾക്കും ഞാൻ കൂടിയിരുന്നു പക്ഷേ പത്തിൽ എത്തിയപ്പോൾ പഠനത്തിൽ ശ്രദ്ധ പുലർത്തിയത് കൊണ്ട് എനിക്ക് എന്റെ കഴിവുകൾ നഷ്ടപ്പെട്ടു പിന്നീട് ഞാൻ ഒരിക്കൽ പോലും ചിത്രം വരക്കാൻ ശ്രമിച്ചിട്ടില്ല എന്റെ കഴിവ് തെളിയിക്കാനുള്ള സമയം പോലും എനിക്ക് കിട്ടിയിട്ടില്ല Sajna. P First, B.A.economics Al shifa college of a

ഉള്ളം കവർന്ന ചിരി

 ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ കോളജിലേക്ക് പോകുന്നില്ലാന്ന് എത്ര പറഞ്ഞിട്ടും സമ്മതിക്കാതെ ഉമ്മ എന്നെ വീട്ടിൽ നിന്ന് ഓടിപ്പിച്ചതാര്ന്നു. എന്നോടാ കളി.. ഏഴ് മണിക്ക് വരുന്ന കോളേജ് ബസ്സിനെ ബസ് സ്റ്റോപ്പിൽ എത്തിയത്, 7:10 ന്. കുറച്ച് നേരം നിന്നിട്ടും കോളേജ്ബസ് കാണാതായപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. യെസ് ഓപ്പറേഷൻ വിജയിച്ചു. കോളേജ് ബസ് പോയി. ഇനി ഇപ്പോൾ വീട്ടിലേക്ക് പോയാലോ.. വേണ്ട കുറച്ച് നേരം കൂടി കാത്ത് നിൽക്കാം അല്ലെങ്കിൽ എന്നെ ലൈൻ ബസ്സിൽ പറഞ്ഞയക്കും. കുറച്ച് നേരം ഞാൻ മൊബൈലിൽ ഗെയിം കളിച്ചിരുന്നു. സമയം 7:45 ആയി. ഇനി ഇപ്പോൾ ലൈൻ ബസിൽ പോയാലും ഒരു പിരീഡ് കഴിയുമെന്നും സാർ നല്ല ചീത്ത പറയുമെന്നൊക്കെ വീട്ടിൽ പറയാം. പക്ഷെ ഈ കളി ഉമ്മയുടെ അടുത്തേ നടക്കൂ.പെട്ടന്നാണ് ബസ്റ്റോപ്പിൽ അടുത്ത് നിൽക്കുന്ന ഒരു അപ്പാപ്പനെ ഞാൻ ശ്രദ്ധിച്ചത്. അങ്ങോർ എന്നെയാണ് തുറുപ്പിച്ച് നോക്കികൊണ്ടിരിക്കുന്നത്. റബ്ബേ.. ഇങ്ങോർ എന്റെ ഉപ്പയെ അറിയുന്ന വെല്ലോരും ആവോ ? ഏ

കാൽപന്ത് കളി

Image
ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. മൈതാനത്തിന്റെ രണ്ടറ്റത്തും ഗോൾ പോസ്റ്റ് സ്ഥാപിച്ചിരിക്കും. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിനു പുറത്തുള്ള സഹ റഫറിമാരും ചേർന്ന് ആണ്  ഫുട്ബോളിൽ, ആരാധകരുടെ അടിസ്ഥാന ലക്ഷ്യം മത്സര സമയത്ത് അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്. ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്‌. അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെടുന്നു. അസോസിയേഷൻ ഫുട്ബോൾ

കണ്ണാടി

 ഒരു അതിവിശാലമായ ഗ്രാമം. പച്ചപ്പും, മലകളും, പുഴകളും, കുളങ്ങൾ നിറഞ്ഞ ഒരു ഗ്രാമം. ആ ഗ്രാമത്തിൽ ഒരു ഒരു ആട്ടിടയൻ ഉണ്ടായിരുന്നു. അവൻ എന്നും രാവിലെ അവന്റെ ആട്ടിൻപറ്റങ്ങളും ആയി എന്നും രാവിലെ അവൻ മലയിലേക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം അവൻ അവന്റെ ആടുകളെ മെയ്ക്കുന്ന സമയത്ത് ഒരു തൊട്ടപ്പുറത്തുള്ള ഒരു പൊട്ട കിണറ്റിൽ ചാടി.അവൻ കിണർലേക് ഇറങ്ങി ആടിനെ രക്ഷിച്ചു. ആ സമയത്ത് ആ ബാലൻ കിണറ്റിൽ തിളങ്ങുന്ന തകിട് കിട്ടി. അവൻ അത് ആരെയും കാണാതെ അവന്റെ വീടിന്റെ ഒരു ഭാഗത്ത് ഒളിപ്പിച്ചുവെച്ചു.പിറ്റേന്ന് രാവിലെ അവൻ ആടിനെ മേച് വന്നപ്പോൾ അവന്റെ വീടിന്റെ ഭാഗത്ത് നിന്നൊരു പ്രകാശം വരുന്നതായി അവൻ കണ്ടു. അതിന്റെ ഇടത്തേക്ക് ചെന്നു  അവൻ അത്ഭുതമായി അവന്റെ പ്രതിബിംബം കാണാൻ കഴിഞ്ഞു, ഒരു കണ്ണാടിയായിരുന്നു. ഇതുവരെ അവന്റെ ഗ്രാമത്തിൽ ആരും കണ്ടിട്ടില്ലായിരുന്നു. അവന് ഭയങ്കര സന്തോഷമായി, സന്തോഷം കൊണ്ട് ഗ്രാമത്തിൽ അവൻ ഓടി നടന്നു. അവൻ എല്ലാവർക്കും ആ കണ്ണാടിയിലൂടെ അവരുടെ പ്രതിബിം കാട്ടിക്കൊടുത്തു എല്ലാവർക്കും അത്ഭുതം തോന്നി. നമ്മൾ ഇത്രയും നല്ല സുന്ദരന്മാർ ആയിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. എല്ലാവർക്കും നല്ല സന്തോഷമായി. Afs

ബെന്യാമിന്റെ ആടു ജീവിതം

Image
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ;ചോര വാർക്കുന്ന ജീവിതം തന്നെയാണ്. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്.അതിലുപരി അതൊരു വാസ്തവമാണ്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ, നജീബിനും ഹകീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കാൾക്കും എന്ന സമർപ്പണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല. പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. ഇതിലെ പ്രധാന കഥാപാത്രമായ നജീബ്,നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃതിന്റെ  നെയ്പുണ്യം പ്രശംസനീയം തന്നെ. തീർച്ചയായും നാം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്രയും വേദനകളും പ്രയാസങ്ങളും സഹിച്ച അയാൾ എന്നിട്ടും ജീവിച്ചില്ലേ? തളർന്നു വീണിടെതെല്ലാം എഴുന്നേറ്റില്ലേ? ഒടുവിൽ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളികളുടെ ഗൾഫ് ജീവിതത്തെക്കുറിചുള്ള   ഈ കഥ നമ്മുടെ പല സങ്കൽപ്പങ്ങളും തിരുത്തികുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമർശിച്ചുണ്ടാവില്ല. നജീബിൽ നിന്നും നമ്മുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രത

ഇന്നത്തെ സംഗീതം

ഇന്നത്ത കാലത്തെ സംഗീതത്തെ കുറിച്ചാണ് ഞാൻ എഴുതുന്നത്.ഇന്നത്തെ സംഗീത ലാൻഡ്‌സ്‌കേപ്പ് വൈവിധ്യമാർന്നതാണ്, വിവിധ വിഭാഗങ്ങളിലും ശൈലികളിലും വ്യാപിക്കുന്നു. സംഗീത ഉപഭോഗത്തിൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് കലാകാരന്മാരുടെ ഒരു വലിയ നിരയിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ട്രെൻഡുകളിൽ വിഭാഗങ്ങളുടെ സംയോജനം, വർദ്ധിച്ച സഹകരണം, സംഗീത കണ്ടെത്തലിലും പ്രമോഷനിലും ഡിജിറ്റൽ, സോഷ്യൽ മീഡിയയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം എന്നിവ ഉൾപ്പെടുന്നു. Muhammed Sinan  First, B. A. Economics Al Shifa College of Arts and Science

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ

 ഇന്നത്തെ കേരളത്തിന്റെ കാലാവസ്ഥ അത്ഭുതകരമായ രീതിയിലാണുളളത്ത്. പഴക്കമുള്ള ഇന്നത്തെക്കേരള കാലാവസ്ഥ അനിയന്ത്രിതമായ മഴയോ, കൊച്ചുകാറ്റോ, ഇടിവെട്ടോടെ മാറുന്നു. മഴയും കാറ്റും ഒരു അനന്ത നൃത്തത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. നാട്ടിലെ പച്ചക്കറികള്‍ ഉണ്ടാവുന്ന സമയമാണ്. മഴയുടെ രാസക്രീഡയില്‍ അവസാനിക്കുന്ന കരിമ്പുകള്‍ എന്നൊക്കെ പ്രതീക്ഷാസമയത്തെ നിഗമനങ്ങളെ ചുരുക്കുന്നു. മഴയുടെ വേഗത കൂടുതലായിരിക്കുന്നതോടെ, അന്ധകാരത്തിലുള്ള വീടുകളിലെ വെളിച്ചവും എത്ര കുറഞ്ഞുനില്ക്കുന്നു. കാറ്റുകളുടെ സഹായത്താൽ, മഴയുടെ കാലത്ത് എല്ലാവരും സുഖമായി സൃഷ്ടിക്കുന്നു. ഇന്നത്തെ കേരള കാലാവസ്ഥ കൂടുതല്‍ ശ്രദ്ധേയമായി അനുഭവപ്പെടുന്നു. ഇന്നുവരെ എങ്ങനെയാണ് നാട്ടിലെ എല്ലാവരും ആകാംക്ഷേരത്തിലേക്ക് മറക്കുന്നതെന്നാണ് അറിവ്. മഴക്കാലത്തെ സൗന്ദര്യം പരിപാലിക്കുന്നതിനായി, അവിടെ ആദ്യമായി ഒരു മഴവില്ലാത്ത യാത്രക്കു കാരണമായിരിക്കുന്നു. മഴ വിഷയത്തില്‍ ഇന്നത്തെ കേരളം അത്ഭുതകരമായി അവിടെ പ്രസരിക്കുന്നു Muhameed Sinan N First B. A. Economics Al Shifa College of Arts and Science

സൗഹൃദത്തിന്റെ ഈണം

                    എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒന്നാണ് എന്റെ സൗഹൃദങ്ങൾ. ഞാൻ എന്ന വ്യക്തി ഞാനായി മാറുന്നത് എന്റെ സൗഹൃദങ്ങളിൽ നിന്നും ആണ്. കാരണം പത്താം ക്ലാസ് വരെ ഞാൻ ഒരു പച്ച പാവമായിരുന്നു എന്നാണ് എന്റെ ഒരു തോന്നൽ. അങ്ങനെ തോന്നാൻ ഉള്ള കാരണം മറ്റൊന്നുമല്ല എനിക്ക് നല്ല സൗഹൃദങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞ് +1 ആയ ടൈമിൽ എനിക്ക് എന്റെ വൈബിന് പറ്റിയ നാല് കൂട്ടുകാരികളെ കിട്ടി. നജ,ശൻവ, ഹന്ന,സുആദ ഇവരായിരുന്നു എന്റെ ഹീറോസ്. എല്ലാവർക്കും സ്വന്തമായി ഇരട്ട പേരും ഉണ്ടായിരുന്നു അത് വേറെ കാര്യം. ഇവർ ഉള്ളത് കൊണ്ട് തന്നെ എനിക്ക് എന്റെ സെക്കന്ററി ജീവിതം അടിപൊളി ആയിരുന്നു. എന്തിനു പറയണം ഒരു ദിവസം എങ്കിലും മിസ്സിന്റെ വായീന്ന് ചീത്ത കേൾക്കാതെ സ്കൂൾ വിട്ട് പോരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പൊ ഞാൻ ഡിഗ്രിക്ക് പഠിക്കുകയാണ് ഇവിടെയും എനിക്ക് സുഹൃത്തുക്കൾ ഉണ്ട് എന്റെ വൈബിന് പറ്റിയവർ തന്നെ പക്ഷെ എനിക്ക് എന്റെ സെക്കന്ററി ലൈഫ് ആയിരുന്നു കൂടുതൽ ഇഷ്ട്ടം.ഞാൻ ഇപ്പഴും അല്ലാഹുവിനോട് സ്തുതി പറയുന്നു കാരണം ഇപ്പഴും എന്റെ കൂടെ എന്റെ സുഹൃത്തുക്കൾ ഉണ്ട്. ഇവർ എല്ലാവരും ഉള്ളത് കൊണ്ട്