Posts

Showing posts from November, 2022

സന്തോഷകരമായ ജീവിതം നയിക്കാം : നേടാം 9 കാര്യങ്ങൾ

1. സന്തുഷ്ടി സമ്പാദ്യങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയുക. 2. ഈ നിമിഷത്തില്‍ ജീവിക്കുക. 3. സമയം ഫലപ്രദമായി ഉപയോഗിക്കുക. 4. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാവുന്ന ജോലികളില്‍ ഏര്‍പ്പെടുക. 5. പതിവായി വ്യായാമം ചെയ്യുക. 6. സുഖനിദ്ര. 7. അഗാധമായ സൗഹൃദബന്ധം പുലര്‍ത്തുക. 8. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുക. 9. നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക. MOHAMMED SUHAIL K FIRST SEMESTER B A ECONOMICS AL SHIFA COLLEGE OF ARTS AND SCIENCE, PERINTHALMANNA

ഉമ്മ എന്ന ലോകം

പെട്ടെന്ന് ആലോചിക്കുമ്പോൾ ഉമ്മയെ വർണിക്കാൻ വാക്കുകൾ കുറഞ്ഞുപോകും. വർഷങ്ങളോളം രാവും പകലും അടുക്കളയുടെ ചൂടും, പണിയുടെ ക്ഷീണവും, വാക്കുകളുടെ നോവും, ഒരേ ദിനചര്യയുടെ മടുപ്പുമൊക്കെ മറന്ന് മക്കൾക്കായി എന്തും ചെയ്യാൻ തയ്യാറായിരിക്കുന്നവർക്ക് ‘ഉമ്മ’ എന്നൊരൊറ്റ വാക്ക് മാത്രമേ കണ്ടെത്തിയിട്ടുള്ളു. ഒരേ ഒരു ദിവസം ഉമ്മ വീട്ടിലില്ലെങ്കിൽ അറിയാം ഭക്ഷണത്തിൽ ഉപ്പും മുളകും അളവിനായിരിക്കുന്നതിനേക്കാളും, വീട് വൃത്തിയായി കിടക്കുന്നതിനേക്കാളും, തുണികൾ ഉണങ്ങുന്നതിനേക്കാളും പ്രധാനം ഉമ്മയുടെ സാമിപ്യമാണെന്ന്. തന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം വീടു നോക്കിനടത്തലാണെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ച ദിനംതോറും എല്ലാം പരിപാലിക്കുന്നു എല്ലാവരെയും സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ തനിക്കേൽക്കുന്ന മുറിവുകൾ മക്കളിലേക്ക് അവർ എത്തിക്കാതിരിക്കാൻ ശ്രമിക്കുന്നത്. നിസ്കാരപായയിൽ ഇരുന്നുമ്മ ചെയ്യുന്ന ദുആ അതാണ് അന്നും ഇന്നും എന്നെ ജീവിതത്തിന്റെ ട്രാക്കിൽ ഓടാൻ സഹായിക്കുന്നത്.ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതോ, പുറത്തു ജോലിയ്ക്ക് പോകാത്തതോ, ടെക്നോളജിയെ പറ്റിയൊന്നും അറിയാത്തതോ എന്റെ ഉമ്മയെ ദുർബലയാക്കില്ല കാരണം പത്തു മാസം എന്നെ കൂടെ കൊണ്ട് നട

Drug Abuse

    I would like to share my thoughts on drug abuse. Drug abuse is one of the most important issues of modern world..... The  young generation becomes easily addicted to drugs and use of alcohol. The number of teenagers and young people getting addicted to drugs is increasing day by day. There are real dangers, but the drug user thinks there is no danger because the harmful. Side effects are not immediately seen.           Now.. drug abuse has crossed all the limits. The addiction to drug will destroy not only the addiction  but the entire humanity. An example :If a single member of a family is addicted to drugs, it affects the entire family. It may lead to social, physical, emotional problem. Drug abuse has a major impact on individuals, families and communities.       Drug abuse leads to liver disease and kidney problems. Damage to the brain is the most dangerous. It is a social issue also. we should work hard to solve the problem of drug abuse.we should take bold steps to remove thi

ചിറകുകളില്ലാത്ത ഫിനിക്സ് പക്ഷി

 "ഡോക്ട്രർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട". രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു . നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ വിധിയ്ക്കു വിട്ടു കൊടുത്ത്, പത്തു മാസം ചുമന്നു നൊന്തു പെറ്റ അമ്മയെ ആ മുഖം ഒന്ന് കാണാൻ പോലും സമ്മതിക്കാതെ കഠിന ഹൃദയനായ അയാൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങി . അമേരിക്കയിലെ ഇല്ലിനോയിസ്‌ സംസ്ഥാനത്ത് 1987 ഒക്ടോബർ 1- നു ആണ് ആ കുഞ്ഞ് പിറന്നത്. മോൻഷിയാണോ ദമ്പതികളുടെ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ രണ്ടാമത്തെ കുസുമം! മൂത്ത കുട്ടിക്ക് അപ്പോൾ ആറു വയസ്സുണ്ട്. കാലുകളില്ലാത്ത അനിയത്തിക്കുട്ടി മിടുക്കിയായ ചേച്ചിക്ക് ഒരു ബാധ്യതയാകും, ഇവളെ ചികിത്സിക്കാനും വളർത്തിക്കൊണ്ടു വരാനും ഏറെ പണം ചിലവാകും എന്നൊക്കെയായിരുന്നു കുഞ്ഞിനെ ആസ്പത്രിയിലെ അഡോപ് ഷൻ ഓഫീസിൽ ഏൽപ്പിക്കാൻ അപ്പൻ കണ്ടെത്തിയ ന്യായങ്ങൾ. ജനിച്ചപ്പോൾ തന്നെ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ കണ്ട് ഒരു ഡോക്ടർക്ക് അലിവു തോന്നി. അയാൾ തന്റെ സുഹൃത്തായ മി. ബ്രിക്കർ എന്ന ഒരു നല്ല മനുഷ്യനെയും ഭാര്യയേയും ഫോണ്‍ ചെയ്തു വരുത്തി. അവർക്ക് മൂന്നു ആണ്‍ മക്കൾ ഉ