Posts

Showing posts from August, 2023

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം, അതിമനോഹരമായ യാത്രാനുഭവം നൽകുന്ന പ്രകൃതി വിസ്മയമാണ്. ആതിരപ്പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പ്രകൃതി സൗന്ദര്യം തന്നെയാണ്. പച്ചപ്പ്, ഇടതൂർന്ന വനങ്ങൾ, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ എന്നിവ ആകർഷണീയമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളികൂടെയും തോട്ടങ്ങളിലൂടെയും ആകർഷകമായ ഗ്രാമങ്ങളിലൂടെയുമുള്ള പോകുന്ന ഡ്രൈവ് ഒരു സാഹസികതയാണ്. ആതിരപ്പള്ളി എത്തുമ്പോൾ വെള്ളച്ചാട്ടത്തിന്റെ വിസ്മയകരമായ കാഴ്ച കാണാം. 80 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ അതിശയായിപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന്റെ ശക്തിയും സൗന്ദര്യവും ഇതിനെ ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രവും, പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ആതിരപ്പിള്ളി വെള്ളച്ചാട്ടം പ്രികൃതിയുടെ മടിതട്ടിൽ ഇടതൂർന്ന വനങ്ങളാൽ ചുറ്റപെട്ട് വന്യ ജീവികളുടെ സാങ്കേത മാക്കി മാറ്റുന്നു. വിവിധയിനം മൃഗങ്ങളെയും പക്ഷികളെയും അവിടെ കാണാം. വെള്ളച്ചാട്ടത്തിന്റെയും ചുറ്റുപാടുകളുടെയും വിശാലമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന വ്യൂപോയിന്റ്റുകളിലേക്ക് നയിക്കുന്ന

യാത്ര

  ജീവിതത്തിൽ എത്ര ദുഃഖങ്ങൾ ഉണ്ടെങ്കിലും എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഓരോ യാത്ര പോകുമ്പോൾ നമ്മുടെ മനസ്സിൽ വളരെയധികം സമാധാനവും സന്തോഷവും നൽകാൻ സഹായിക്കും എന്നെനിക്ക് എൻറെ ജീവിതത്തിൽ കൂടെ മനസ്സിലായിട്ടുണ്ട്. നമ്മളെ അറിയുന്ന നമ്മളെ ഇഷ്ടമുള്ള അവരുടെ കൂടെ യാത്ര ചെയ്യുന്ന അനുഭവം ആ സന്തോഷം വേറെ എങ്ങനെ പോയാലും നമുക്ക് ലഭിക്കില്ല. ആ കുറച്ചുപേരുമായി യാത്ര ചെയ്യുന്ന അനുഭവം ജീവിതത്തിൽ ഏറെ ഓർത്തെടുക്കാൻ കഴിയുന്ന ഓരോ നിമിഷങ്ങളായി മാറിയിരിക്കുന്നു. അങ്ങനെ കുറച്ചു പേരുണ്ടാവും ജീവിതത്തിൽ അവരെ നമ്മൾ ഒരിക്കലും കൈവിട്ടു കളയരുത് അവരാണ് നമ്മുടെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഓരോ നിമിഷങ്ങളും അങ്ങനെ കുറച്ചുപേരുണ്ട് എൻറെ ജീവിതത്തിൽ . കൂടിച്ചേർന്നാണ് എൻറെ ഓരോ യാത്രകളും. ആ യാത്ര എത്ര ചെറുതാണെങ്കിലും അതിൽ നിന്ന് ലഭിക്കുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മനോഹരമാണ്. Muhammed Jazeel Third Semester B. A Economics. Al Shifa College of Arts and Science.

ഒരനുഭവവും നഷ്ടമല്ല...

രണ്ടോ, മൂന്നോ ആയിരങ്ങൾ പോയാലെന്താ... ഇങ്ങനൊരു അനുഭവം ഇനി കിട്ടോ.. ഇല്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നെന്നെ, പോരെന്ന് പറഞ്ഞ് കൂടെ കൂട്ടിയതാണ്.. എളുപ്പ വഴി ഏറെ ഉണ്ടായിട്ടും.. കുറുക്കു വഴിയും ഭേദിച്ച് കറങ്ങി പോകാനായിരുന്നു തീരുമാനം... ആദ്യരാത്രി തന്നെ ആതിരപ്പള്ളി വഴി ആനയെക്കാണാൻ ആതിയോടെ പോയെങ്കിലും.. ആനയും മാനുമെല്ലാം ഞങ്ങൾ കാണാതിരിക്കാൻ ഒളിച്ചിരിക്കുകയായിരുന്നു... കണ്ടേ പോകൂ എന്ന വാശിയായതോടെ അടുത്ത് നിന്ന് മാനിനെയും ദൂരെ നിന്ന് ആനയേയും കണ്ടെത്തി... ഷോളയാറും, മലക്കപ്പാറയും കടന്ന് അലിയാർ ഡാമും കണ്ട്... ഓൾഡ് വാൽപ്പാറയും, വാൽപ്പാറയും കടന്ന് പൊള്ളാച്ചി, പഴനി വഴി കോടേയ്ക്കാനാൽ... ലക്ഷ്യ സ്ഥാനത്ത് എത്തും മുമ്പ് പണി പാലും വെള്ളത്തിലെങ്കിലും... വടകരക്കാരുടെ വെറൈറ്റി സ്നേഹം കാരണം  പതറിയില്ല... കൊടെയ്ക്കനാൽ അങ്ങാടിയും കണ്ട് തിരിച്ച് നാട്ടിലേക്ക്... ഒരനുഭവവും നഷ്ട്ടമാവില്ല... ഒരു കോടി കൊടുത്താൽ കിട്ടുകയുമില്ല... അടുത്ത യാത്രക്കുള്ള ഒരുക്കവും പാഥേയവുമാണത്... Muhammed Farsin Third Semester, B. A Economics

അഗ്നി

Image
     നാട് മുഴുവൻ അഗ്നി പോലെ പടരുന്നു അത്. ഒരു അഞ്ചു വയസ്സുകാരിയുടെ നെഞ്ച് പിളരും വിധത്തിൽ ഉള്ള കരച്ചിൽ . ആ രാവ് പുലരുമ്പോൾ ആ കുഞ്ഞു മനസ്സിന് അറിയില്ലായിരുന്നു  ഇത് തന്റെ കളിയും  ചിരിയും  കൊഞ്ചലുകളും തീരുന്ന ദിവസമാണ് എന്ന് . അറിഞ്ഞിരുന്നില്ല അവൾ കാമകണ്ണുകൾ കൊണ്ടാണ് ആ കഴുകൻ തന്നെ സമീപിക്കുന്നത് എന്ന് .  ആ കുഞ്ഞു കൈകൾ അവൻ ചേർത്ത് പിടിച്ചപ്പോഴും അവൾ  കരുതി അത് സുരക്ഷിത ഇടം ആണ് എന്ന് . പിന്നീട് ആ കൈകൾ  തന്നെ അവളെ നശിപ്പിക്കാൻ  വിധത്തിൽ ഉള്ള ആയുധമായി മാറി. ആ ഇരുട്ടിന്റെ മറവിൽ അയാൾ ഒരു നികൃഷ്ട ജീവി ആയി മാറുകയായിരുന്നു. ഒരിക്കലും തന്റെ കരച്ചിൽ കേൾക്കുകയില്ല എന്ന് അറിഞ്ഞിട്ടും ആ കുഞ്ഞ് വാവിട്ടു കരഞ്ഞിട്ടുണ്ടാവില്ലെ ?  ആ നികൃഷ്ട ജീവിയുടെ  ഉപദ്രവത്തിൽ ഇല്ലാതെ ആയത്  ഒരു പാട് സ്വപ്നങ്ങൾ ഉള്ള ജീവൻ ആയിരുന്നു. അടുത്ത പുലരിയിൽ ലോകം അറിയുന്നത് ആ കുഞ്ഞിന്റെ ദാരുണന്ത്യം ആയിരുന്നു . ഇത്രയൊക്കെ ആയിട്ടും അവനെയൊക്കെ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കുറേ നിയമങ്ങൾ . എന്തിന് വേണ്ടി അവനെ സംരക്ഷിക്കുന്നു ? എന്തിന് വേണ്ടി അവനെ ഊട്ടി ഉറക്കുന്നു?      Mlmm എന്തിന്? KARTHIKA.K. T THIRD SEMESTER, B. A. ECONOMICS

The physical and mental exploitation faced by women and children

     Across the globe, women and children often bear the brunt of physical and mental exploitation, manifesting in various forms such as domestic violence, human trafficking, child labor, and sexual abuse. These acts not only violate their basic human rights but also have long-lasting, damaging effects on their physical and mental well-being.      Women face significant challenges, including gender-based violence, unequal pay, limited access to education and healthcare, and restricted decision-making power. These experiences not only impact their physical safety but also leave lasting emotional scars, leading to decreased self-esteem, anxiety, depression, and a sense of disempowerment.      Similarly, children are subject to harsh working conditions, forced labor, and various forms of abuse. They are often robbed of their childhood and denied opportunities for education and proper development, leaving them vulnerable to physical and mental harm. The impact of exploitation at a young ag

അബദ്ധം

2010.... ആഗസ്റ്റ് ഇരുപത്തിമൂന്ന് തിങ്കളാഴ്ച നല്ല ദിവസം... എനിയ്ക്ക്മറക്കാനാവാത്ത ദിവസം. അബദ്ധങ്ങളുടെ ഘോഷയാത്രയായ എന്റെ ജീവിതത്തിൽ ആഗസ്റ്റ് ഇരുപത്തിമൂന്ന് ഞാൻ വലിയ അക്ഷരത്തിൽ തന്നെ കുറിച്ചിട്ടു. എന്റെ മാതപിതാക്കളുടെ കയ്യിൽ നിന്നും ഞാൻ അഭിമാനപുരസ്സരം ആ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.  എന്നിലെ ഞാനെന്ന വളർച്ചയിൽ അഭിമാനംകൊണ്ട് ആ നിമിഷം ഞാനിവിടെ ഒരിയ്ക്കൽ കൂടി ഓർക്കുന്നതോടൊപ്പം നിങ്ങൾക്കായ് പങ്കുവെയ്ക്കുന്നു. ആരോടും പറയാതെ ആരും അറിയാതെ മനസ്സിനകത്ത് രണ്ടാ വർഷത്തോളമായി സൂക്ഷിച്ചു വെച്ച ആ നാമം... എന്നെ ഏറെ വിഷമിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ആ നാമം. എന്നിലെ ഉത്തരവാദിത്വങ്ങൾ ഉയർത്തിയ ആ നാമം. അതാണ് നിന...! അന്ന് കോളേജ് കഴിഞ്ഞ് വരും വഴി ഞാൻ ഉപ്പയുടെ ഓഫീസിനുമുന്നിൽ ബൈക്ക് നിർത്തി. ഓഫീലേക്ക് കയറിച്ചെന്നു. ആ സമയം എന്നെ ക്രോസ് ചെയ്ത് ഒരു പെൺകുട്ടി ഓഫീസിൽ നിന്നും പുറത്തേക്ക് പോയി. ആ അപരിചിത മുഖം കണ്ടപ്പോൾ ഞാൻ ഉപ്പയോട് തന്നെ ചോദിച്ചു... ഉപ്പാ.... ഏതാ ആ കൂട്ടി..? Faslul Febina Third Semester, B. A Economics