അഗ്നി
നാട് മുഴുവൻ അഗ്നി പോലെ പടരുന്നു അത്. ഒരു
അഞ്ചു വയസ്സുകാരിയുടെ നെഞ്ച് പിളരും വിധത്തിൽ ഉള്ള കരച്ചിൽ . ആ രാവ് പുലരുമ്പോൾ ആ കുഞ്ഞു മനസ്സിന് അറിയില്ലായിരുന്നു ഇത് തന്റെ കളിയും ചിരിയും കൊഞ്ചലുകളും തീരുന്ന ദിവസമാണ് എന്ന് . അറിഞ്ഞിരുന്നില്ല അവൾ കാമകണ്ണുകൾ കൊണ്ടാണ് ആ കഴുകൻ തന്നെ സമീപിക്കുന്നത് എന്ന് . ആ കുഞ്ഞു കൈകൾ അവൻ ചേർത്ത് പിടിച്ചപ്പോഴും അവൾ കരുതി അത് സുരക്ഷിത ഇടം ആണ് എന്ന് . പിന്നീട് ആ കൈകൾ തന്നെ അവളെ നശിപ്പിക്കാൻ വിധത്തിൽ ഉള്ള ആയുധമായി മാറി. ആ ഇരുട്ടിന്റെ മറവിൽ അയാൾ ഒരു നികൃഷ്ട ജീവി ആയി മാറുകയായിരുന്നു. ഒരിക്കലും തന്റെ കരച്ചിൽ കേൾക്കുകയില്ല എന്ന് അറിഞ്ഞിട്ടും ആ കുഞ്ഞ് വാവിട്ടു കരഞ്ഞിട്ടുണ്ടാവില്ലെ ? ആ നികൃഷ്ട ജീവിയുടെ ഉപദ്രവത്തിൽ ഇല്ലാതെ ആയത് ഒരു പാട് സ്വപ്നങ്ങൾ ഉള്ള ജീവൻ ആയിരുന്നു. അടുത്ത പുലരിയിൽ ലോകം അറിയുന്നത് ആ കുഞ്ഞിന്റെ ദാരുണന്ത്യം ആയിരുന്നു . ഇത്രയൊക്കെ ആയിട്ടും അവനെയൊക്കെ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കുറേ നിയമങ്ങൾ . എന്തിന് വേണ്ടി അവനെ സംരക്ഷിക്കുന്നു ? എന്തിന് വേണ്ടി അവനെ ഊട്ടി ഉറക്കുന്നു?
Mlmm എന്തിന്?
KARTHIKA.K. T
THIRD SEMESTER, B. A. ECONOMICS
AL SHIFA COLLEGE OF ARTS & SCIENCE
Comments
Post a Comment