സ്ത്രീയും സമൂഹവും
വനൃ മൃഗങ്ങളെ വേട്ടയാടി തിന്നും ഗുഹകളിൽ വിശ്രമിച്ചും പണ്ട് കഴിഞ്ഞ മനുഷ്യൻ ഇന്ന് അണ്ടകടാഹം പിടിച്ചടക്കി. അതെ, മനുഷ്യൻ ഇന്ന് സർവലോകവും കീഴ്പ്പെടുത്തി. എങ്കിലും അതിൽ സ്ത്രീക്കുളള പങ്ക് വിരലിൽ എണ്ണാവുന്നതെ ഒള്ളു. സ്ത്രീ അവൾ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നു വരുന്നവളണ്. അവൾ അമ്മയാണ് ദേവിയാണ് എന്നെല്ലാം സമൂഹ മാധ്യമങ്ങളിലും പ്രസംഗ വേദികളിലും മാത്രം പറഞ്ഞ് പ്രചരിപ്പിച്ചത് കൊണ്ട് യാതൊരു നേട്ടവും ഇല്ല. മറിച്ച്, ഇന്നും നിലനിൽക്കുന്ന ആൺ പെൺ വിവേചനത്തിന് ഒരു മാറ്റമുണ്ടായെ മതിയാകൂ. എന്തു കൊണ്ട് അവൾക് ഇന്നും ഒരു പുരോഗതി എത്തി ചേർന്നിട്ടില്ല. സ്ത്രീ വെറും നാല് ചുവരുകൾക്കുള്ളിൽ നെങ്ങി നേരങ്ങി ജീവിതം ഇഴന്ന് തീർക്കേണ്ടവളല്ല. മറിച്ച്, ലോകം അവളെ അംഗീകരിക്കണം സമൂഹം അവളെ തിരിച്ചറിയണം . നൂറ്റാണ്ടുകളായി ചവിട്ടി മെത്തിക്കപ്പെട്ട സ്ത്രീത്വത്തെ ഉദ്ധരിക്കണം . കാമ കണ്ണുകളാൽ ഉറ്റു നോക്കുന്ന നരബോജികളുടെ പക്കൽ നിന്നും വളർന്നു വരുന്ന ബാലികമാരെ മുക്തരാക്കണം.തെറ്റ്നെതിരെ ഉച്ചത്തിൽ പ്രതികരിക്കാൻ അവരെ പ്രാപ് തരാക്കണം .
ഇന്നത്തെ ഓരോ ബാലികയും നാളത്തെ സ്ത്രീ ശക്തിയുടെ പ്രതീകങ്ങളാണ് .സമൂഹത്തിലെ ഓരോ ബാലികയുടെ നാം അവലോകനം ചെയ്യുമ്പോൾ അവൾ ഇന്നലെ എന്തായിരുന്നു എന്നും നാളെ അവൾ എന്തായി തീരുമെന്നും നമുക്ക് വിലയിരുത്തേണ്ടത് ഉണ്ട്. അവൾ പറക്കട്ടെ അവളുടെ ലക്ഷ്യത്തിലേക്ക്. അവളുടെ ചിറകുകൾക്ക് ആവും വിധം ഉയരത്തിലേക്ക് പ്രതിസന്ധികളെ മറികടന്ന്.
പുരുഷന്മാരെ എങ്ങനെയാണോ സമൂഹം കാണുന്നത് അത് പോലെ സ്ത്രീകളെയും സമൂഹം അംഗീകരിക്കണം .സ്ത്രീകൾക്ക് എതിരെഉള്ള കാമനരഭോജികളുടെ ക്രൂരമായ മർദനവും ലൈംഗികപീഡനവും സമൂഹം കണ്ടതായി നടിക്കുന്നത് പോലു ഇല്ല.മാനം വിറ്റ് ജീവിക്കുന്ന സ്ത്രീകളും നമുടെ സമൂഹത്തിലുണ്ട്.നിരന്തരമായി പീഡനങ്ങൾ സഹിക്കുന്ന സ്ത്രീകളും ബാലികമാരും ഇന്നും നമുക്കിടയിൽ കൂടുതലാണ്.ഇതൊന്നും സമൂഹത്തിൻ്റെ കണ്ണിൽ കാണുന്നില്ല .കാമ കണ്ണുകൾ കൊണ്ട് സ്ത്രീകളെ ക്രൂര പീഡനത്തിന് ഇരയാകുന്നവർക്ക് മരണമല്ലാതെ മറ്റൊരു ശിക്ഷയും നടപ്പാക്കാൻ ഇല്ല . സമൂഹം വീണ്ടും അവരെ ശിക്ഷ നടപ്പാക്കാതെ വിട്ടയക്കുന്നു അവർ വീണ്ടും സ്ത്രീകൾക്കെതിരെ തിരിയുന്നു.
ആരാണോ തെറ്റ് ചെയ്യുന്നത് അവർക്ക് ശിക്ഷ നടപ്പാക്കണം അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
ഓർമിക്കുക.... സ്ത്രീകൾക്ക് മാന്യത നൽകുന്ന സമൂഹത്തിനെ ഉന്നതി ഉണ്ടാവുകയുള്ളൂ.
Rinsha O.
First Semester B A Economics
Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment