യാത്ര
ജീവിതത്തിൽ എത്ര ദുഃഖങ്ങൾ ഉണ്ടെങ്കിലും എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഓരോ യാത്ര പോകുമ്പോൾ നമ്മുടെ മനസ്സിൽ വളരെയധികം സമാധാനവും സന്തോഷവും നൽകാൻ സഹായിക്കും എന്നെനിക്ക് എൻറെ ജീവിതത്തിൽ കൂടെ മനസ്സിലായിട്ടുണ്ട്.
നമ്മളെ അറിയുന്ന നമ്മളെ ഇഷ്ടമുള്ള അവരുടെ കൂടെ യാത്ര ചെയ്യുന്ന അനുഭവം ആ സന്തോഷം വേറെ എങ്ങനെ പോയാലും നമുക്ക് ലഭിക്കില്ല.
ആ കുറച്ചുപേരുമായി യാത്ര ചെയ്യുന്ന അനുഭവം ജീവിതത്തിൽ ഏറെ ഓർത്തെടുക്കാൻ കഴിയുന്ന ഓരോ നിമിഷങ്ങളായി മാറിയിരിക്കുന്നു. അങ്ങനെ കുറച്ചു പേരുണ്ടാവും ജീവിതത്തിൽ അവരെ നമ്മൾ ഒരിക്കലും കൈവിട്ടു കളയരുത് അവരാണ് നമ്മുടെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഓരോ നിമിഷങ്ങളും അങ്ങനെ കുറച്ചുപേരുണ്ട് എൻറെ ജീവിതത്തിൽ . കൂടിച്ചേർന്നാണ് എൻറെ ഓരോ യാത്രകളും. ആ യാത്ര എത്ര ചെറുതാണെങ്കിലും അതിൽ നിന്ന് ലഭിക്കുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മനോഹരമാണ്.
Muhammed Jazeel
Third Semester B. A Economics.
Al Shifa College of Arts and Science.
Comments
Post a Comment