ഒരനുഭവവും നഷ്ടമല്ല...
രണ്ടോ, മൂന്നോ ആയിരങ്ങൾ പോയാലെന്താ...
ഇങ്ങനൊരു അനുഭവം ഇനി കിട്ടോ..
ഇല്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നെന്നെ,
പോരെന്ന് പറഞ്ഞ്
കൂടെ കൂട്ടിയതാണ്..
എളുപ്പ വഴി
ഏറെ ഉണ്ടായിട്ടും..
കുറുക്കു വഴിയും ഭേദിച്ച്
കറങ്ങി പോകാനായിരുന്നു തീരുമാനം...
ആദ്യരാത്രി തന്നെ ആതിരപ്പള്ളി വഴി ആനയെക്കാണാൻ
ആതിയോടെ പോയെങ്കിലും..
ആനയും മാനുമെല്ലാം ഞങ്ങൾ കാണാതിരിക്കാൻ ഒളിച്ചിരിക്കുകയായിരുന്നു...
കണ്ടേ പോകൂ എന്ന വാശിയായതോടെ അടുത്ത് നിന്ന് മാനിനെയും ദൂരെ നിന്ന് ആനയേയും കണ്ടെത്തി...
ഷോളയാറും, മലക്കപ്പാറയും കടന്ന് അലിയാർ ഡാമും കണ്ട്...
ഓൾഡ് വാൽപ്പാറയും, വാൽപ്പാറയും കടന്ന് പൊള്ളാച്ചി, പഴനി വഴി കോടേയ്ക്കാനാൽ...
ലക്ഷ്യ സ്ഥാനത്ത് എത്തും മുമ്പ് പണി പാലും വെള്ളത്തിലെങ്കിലും...
വടകരക്കാരുടെ വെറൈറ്റി സ്നേഹം കാരണം
പതറിയില്ല...
കൊടെയ്ക്കനാൽ അങ്ങാടിയും കണ്ട് തിരിച്ച് നാട്ടിലേക്ക്...
ഒരനുഭവവും നഷ്ട്ടമാവില്ല...
ഒരു കോടി കൊടുത്താൽ കിട്ടുകയുമില്ല...
അടുത്ത യാത്രക്കുള്ള ഒരുക്കവും പാഥേയവുമാണത്...
Muhammed Farsin
Third Semester, B. A Economics
Comments
Post a Comment