കണ്ണാടി
ഒരു അതിവിശാലമായ ഗ്രാമം. പച്ചപ്പും, മലകളും, പുഴകളും, കുളങ്ങൾ നിറഞ്ഞ ഒരു ഗ്രാമം. ആ ഗ്രാമത്തിൽ ഒരു ഒരു ആട്ടിടയൻ ഉണ്ടായിരുന്നു. അവൻ എന്നും രാവിലെ അവന്റെ ആട്ടിൻപറ്റങ്ങളും ആയി എന്നും രാവിലെ അവൻ മലയിലേക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം അവൻ അവന്റെ ആടുകളെ മെയ്ക്കുന്ന സമയത്ത് ഒരു തൊട്ടപ്പുറത്തുള്ള ഒരു പൊട്ട കിണറ്റിൽ ചാടി.അവൻ കിണർലേക് ഇറങ്ങി ആടിനെ രക്ഷിച്ചു. ആ സമയത്ത് ആ ബാലൻ കിണറ്റിൽ തിളങ്ങുന്ന തകിട് കിട്ടി. അവൻ അത് ആരെയും കാണാതെ അവന്റെ വീടിന്റെ ഒരു ഭാഗത്ത് ഒളിപ്പിച്ചുവെച്ചു.പിറ്റേന്ന് രാവിലെ അവൻ ആടിനെ മേച് വന്നപ്പോൾ അവന്റെ വീടിന്റെ ഭാഗത്ത് നിന്നൊരു പ്രകാശം വരുന്നതായി അവൻ കണ്ടു. അതിന്റെ ഇടത്തേക്ക് ചെന്നു അവൻ അത്ഭുതമായി അവന്റെ പ്രതിബിംബം കാണാൻ കഴിഞ്ഞു, ഒരു കണ്ണാടിയായിരുന്നു. ഇതുവരെ അവന്റെ ഗ്രാമത്തിൽ ആരും കണ്ടിട്ടില്ലായിരുന്നു. അവന് ഭയങ്കര സന്തോഷമായി, സന്തോഷം കൊണ്ട് ഗ്രാമത്തിൽ അവൻ ഓടി നടന്നു. അവൻ എല്ലാവർക്കും ആ കണ്ണാടിയിലൂടെ അവരുടെ പ്രതിബിം കാട്ടിക്കൊടുത്തു എല്ലാവർക്കും അത്ഭുതം തോന്നി. നമ്മൾ ഇത്രയും നല്ല സുന്ദരന്മാർ ആയിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. എല്ലാവർക്കും നല്ല സന്തോഷമായി.
Afsal K
Third B. A. Economics
Al Shifa College of Arts and Science
Comments
Post a Comment