ബെന്യാമിന്റെ ആടു ജീവിതം




ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ;ചോര വാർക്കുന്ന ജീവിതം തന്നെയാണ്. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്.അതിലുപരി അതൊരു വാസ്തവമാണ്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ, നജീബിനും ഹകീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കാൾക്കും എന്ന സമർപ്പണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല. പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. ഇതിലെ പ്രധാന കഥാപാത്രമായ നജീബ്,നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃതിന്റെ  നെയ്പുണ്യം പ്രശംസനീയം തന്നെ. തീർച്ചയായും നാം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്രയും വേദനകളും പ്രയാസങ്ങളും സഹിച്ച അയാൾ എന്നിട്ടും ജീവിച്ചില്ലേ? തളർന്നു വീണിടെതെല്ലാം എഴുന്നേറ്റില്ലേ? ഒടുവിൽ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളികളുടെ ഗൾഫ് ജീവിതത്തെക്കുറിചുള്ള   ഈ കഥ നമ്മുടെ പല സങ്കൽപ്പങ്ങളും തിരുത്തികുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമർശിച്ചുണ്ടാവില്ല. നജീബിൽ നിന്നും നമ്മുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ഊർജമാണ്. ചെറിയ കാര്യങ്ങളിൽ പോലും തളരുന്ന നാം അയാളുടെ ജീവിതത്തെ ഓർക്കുക. മനുഷ്യന്റെ സഹനശക്തി എത്രയാണെന്ന് മനസ്സിലാകും.!


Hisana. K
First semester, B. A. Economics
Al Shifa Collage Arts And Science

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം