എന്നിലെ ചിത്രകാരി

 ആദ്യകാലങ്ങളിൽ എനിക്ക് ഒരു ചിത്രം വരക്കാനുള്ള കഴിവുള്ളത് ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ ആദ്യം പഠിച്ചിരുന്ന സ്കൂളിൽ എന്റ കഴിവുകൾ തെളിയിക്കാനുള്ള അവസരം ഞാൻ ഒരുക്കിയിരുന്നില്ല ഞാൻ എല്ലാ കാര്യത്തിലും പിറകോട്ട് നിൽക്കുന്ന ഒരു വ്യക്തിയായിരുന്നു പിന്നെ ഞാൻ അറിയാതെ എന്റെ കൂട്ടുകാർ എന്റ പേര് ചിത്രരചനക്ക് കൊടുത്തു ഒരു ദിവസം ടീച്ചർ കുട്ടികളുടെ പേര് വായിക്കുന്നതിൽ എന്റെ പേര് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി അപ്പോൾ ടീച്ചറോട് ഞാൻ ചിത്രരചനക്ക് ഇല്ല എന്ന് പറഞ്ഞ് പിന്മാറാൻ ശ്രമിക്കുമ്പോൾ എന്റ കൂട്ടുകാർ അതിനയക്കാതെ എൻറെയും കൂട്ടി ചിത്രജനക്ക് പോയി അന്നത്തെ ചിത്ര രചന കഴിഞ്ഞു  പിന്നീട് ഒരു ദിവസം അസംബ്ലി ഉണ്ടായപ്പോൾ ചിത്രരചന ഫസ്റ്റ് കിട്ടി എന്ന് പറഞ്ഞു എനിക്കൊരു സമ്മാനം കിട്ടി ഞാൻ അന്നാണ് എൻറെകഴിവ് തിരിച്ചറിഞ്ഞത് പിന്നീട് എല്ലാ രചനകൾക്കും ഞാൻ കൂടിയിരുന്നു പക്ഷേ പത്തിൽ എത്തിയപ്പോൾ പഠനത്തിൽ ശ്രദ്ധ പുലർത്തിയത് കൊണ്ട് എനിക്ക് എന്റെ കഴിവുകൾ നഷ്ടപ്പെട്ടു പിന്നീട് ഞാൻ ഒരിക്കൽ പോലും ചിത്രം വരക്കാൻ ശ്രമിച്ചിട്ടില്ല എന്റെ കഴിവ് തെളിയിക്കാനുള്ള സമയം പോലും എനിക്ക് കിട്ടിയിട്ടില്ല



Sajna. P

First, B.A.economics

Al shifa college of arts and sciences

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം