എന്നിലെ അമ്മയും മകളും

 ചെറുതെങ്കിലും ഭൂമിയോളം വലുതാകുകയും അപാരതയുടെ ആഴമാവുകയും ചെയ്യുന്ന മറ്റൊന്ന് ലോകത്ത് ഉണ്ടാവില്ല. അതാണ് അമ്മ. വാത്സല്യത്തിന്റെ അധര മുദ്ര. എത്രയൊക്കെ ഭാവങ്ങൾ ഭൂമിയിലുണ്ടോ അതെല്ലാം അമ്മയിലും ഉണ്ട്. എല്ലാ വികാരങ്ങളുടെയും മൂർത്തിമദ്ഭാവം അമ്മ. പകരം വെക്കാനില്ലാത്ത രണ്ടക്ഷരം. ആ രണ്ടക്ഷരത്തിൽ എല്ലാമുണ്ട്. ഉയിരും ഉണർവും ജീവിതവുമെല്ലാം.ആദ്യമായി കേട്ട താരാട്ടുപാട്ടും, കവിളിൽ കിട്ടിയ ആദ്യത്തെ പൊൻമുത്തവും, ആദ്യരുചിയായി നാവിലൂടെ അലിഞ്ഞിറങ്ങിയ അമ്മിഞ്ഞപ്പാലുമെല്ലാം അമ്മയെന്ന മഹാസത്യത്തിന്റെ തൂവൽസ്‌പർശങ്ങളാണ്. 

ഈ ലോകത്ത് വിലമതിക്കാനാകാത്ത ; യാതൊന്നും പകരമാവാത്ത നിധിയാണ് എൻറെ അമ്മ. ജീവിതത്തിൽ ഏറെ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും എവിടെയും തളരാതെ ജീവിതത്തിൻറെ പുതു നാമ്പിലേക്ക് ഞങ്ങളെ കൈപിടിച്ചു കയറ്റിയ ദൈവത്തിൻറെ പേരാണ് അമ്മ.

എന്നെ ഞാനാക്കി മാറ്റിയതിൽ എന്റെ അമ്മയ്ക്ക് വലിയ പങ്കുണ്ട്. അമ്മയുടെ ചൂടിൽ ഞാൻ സുരക്ഷിതയായിരുന്നു .ആ തണലിൽ നിന്നുകൊണ്ടാണ് അമ്മ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് .അതിലേക്കുള്ള വാതിൽ തുറന്നു തന്നതും ഈ കൈകളാണ് . മാതൃത്വം നെഞ്ചിലേറ്റി ഞാനൊരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ ;എൻറെ മനസ്സിൽ അമ്മയുടെ സ്ഥാനം വാനോളം ഉയരുകയായിരുന്നു. എത്ര പറഞ്ഞാലും തീരാത്ത നന്മയുടെ ഉറവിടമാണ് എന്റെ അമ്മ.

ഇനി എന്നിലെ അമ്മ.

 എൻറെ അമ്മ എന്നിൽ കണ്ട ദീർഘവീക്ഷണമാണ് എൻറെ ഓരോ വിജയവും . പഠിക്കാൻ വലിയ താല്പര്യമാണ് എനിക്ക് .അത് മറ്റൊന്നും കൊണ്ടല്ല കേട്ടോ; അമ്മ കണ്ട സ്വപ്നം എന്നിലൂടെ യാഥാർത്ഥ്യമാക്കാൻ പഠനം അത്യാവശ്യം ആണ് . കൂടാതെ അമ്മ ചെറുപ്പത്തിൽ സ്കൂളിലേക്ക് ഒരുക്കി വിടുമ്പോൾ പറയാറുണ്ട് ഒരു വാജകം. അത് മനസ്സിൽ കിടന്നങ്ങനെ മന്ത്രിക്കും. ആ മന്ത്രം എന്താണെന്നോ? “പഠിക്കണം പഠിച് സ്വന്തം കാലിൽ നിൽക്കണം. ഒരു പേന ഉണ്ടെങ്കിൽ ജീവിക്കാൻ കഴിയണം“.ഈ വാക്കുകൾക്ക് അന്ന് വലിയ പ്രാധാന്യമോ ശ്രദ്ധയോ ഞാൻ കൊടുത്തിരുന്നില്ല . പണ്ട് ആരോ പറഞ്ഞത് ഓർമ്മ വരുന്നു;“എല്ലാം മനസ്സിലാക്കാൻ ഒരു സമയം വരും ”എന്ന് . ആ സമയം എനിക്കും വന്നെത്തി.അന്ന് ഞാൻ തീരുമാനിച്ചു ചെറുതെങ്കിലും ഒരു ജോലി വേണമെന്ന്.  എന്തെങ്കിലും തീരുമാനം എടുക്കുമ്പോൾ ആണല്ലോ പ്രശ്നങ്ങളുടെ ഒരു കുത്തൊലിപ്പ് ഉണ്ടാവുക . അത് ഇവിടെയും സംഭവിച്ചു .പ്രശ്നങ്ങളിൽ ഒന്ന് എന്നിലെ അമ്മയായിരുന്നു.അങ്ങനെ അവനുവേണ്ടി പഠനമെന്ന യജ്ഞത്തിന് ദീർഘമായ ഇടവേള.ശേഷം വീണ്ടും തുടർപഠനത്തിന്റെ ആദ്യ ഏടുകൾ തേടിയുള്ള അന്വേഷണം . അങ്ങനെ അൽഷിഫയുടെ കുടുംബത്തിലേക്ക് . അവനുമായുള്ള പഠനം വലിയൊരു യജ്ഞം തന്നെയാണ് . എന്നിലെ അമ്മയും വിദ്യാർത്ഥിയും ഒരു കുടക്കീഴിൽ സമാഗമിക്കുന്നു.
ആദ്യമൊക്കെ അവന് വിട്ടുപോരുമ്പോൾ ഒരുപാട് ആവലാതികളും അതിലേറെ സങ്കടങ്ങളും എന്നിൽ തളംകെട്ടി നിന്നിരുന്നു.  എന്നാൽ ഇപ്പോൾ അവന്റെ ചുടുചുംബനം ഏറ്റു കോളേജിലേക്ക് പോകുമ്പോൾ സന്തോഷവും അതിലേറെ അവൻ എനിക്ക് നൽകുന്ന ഒരു പ്രോത്സാഹനവും ആണ് . ഞാൻ തിരഞ്ഞെടുത്ത പാതയും അതിനുള്ള സമയവും പിഴച്ചിട്ടില്ല എന്ന തോന്നൽ അവൻ എന്നിൽ ഉണ്ടാക്കി .എൻറെ സ്വപ്നങ്ങൾക്ക് നിറം പകരാൻ അവൻ കൂടി ചേർന്നപ്പോൾ എന്റെ ലക്ഷ്യം ഇരട്ടിക്കുകയാണ് .അവൻ  ആഗ്രഹിക്കുന്ന നല്ലൊരു അമ്മയാവുകയും എൻറെ അമ്മ ആഗ്രഹിച്ചതുപോലെ നല്ലൊരു മകളാവുകയും എന്ന ലക്ഷ്യം.  കൂടാതെ നല്ലൊരു ഭാവി അവനിലും എന്നിലും ഉണ്ടാക്കുക എന്ന മഹായജ്ഞവും.


Fathima Binsi T P
1st Economics 
Al Shifa College of Arts and Science

Comments

Popular posts from this blog

സൗഹൃദത്തിന്റെ ഈണം

ബെന്യാമിന്റെ ആടു ജീവിതം

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ