നാവ്

    ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവത്തില്‍ പെട്ടതാണ് നമ്മുടെ നാവ്‌.മനുഷ്യശരീരത്തിലെ ഏറ്റവും ധിക്കാരം കാണിക്കുന്ന ഒരവയവുമാണത്‌.


    നാവിന്റെ വലിപ്പം ചെറുതാണെങ്കിലും അതുകൊണ്ടുണ്ടാകുന്ന അപകടം വളരെ വലുതാണ്. ഒരു വ്യക്തിയുടെ നിലപാടുകളും താല്പര്യങ്ങളും രൂപപ്പെടുന്നത് അവൻറെ മനസ്സിലാണ്   .ഇതിനെ വാക്കുകൾ ആയി പുറത്തുകൊണ്ടുവരുക എന്ന ഉത്തരവാദിത്വം മാത്രമാണ് നാവ് നിർണയിക്കുന്നത്. ഈ അർത്ഥത്തിൽ വളരെ നിസ്സഹായനായ ഒരു അവയവമാണ് നാവ് .അത് കുടികൊള്ളുന്ന വ്യക്തിയുടെ സ്വഭാവ വിശേഷണങ്ങൾക്ക് അനുസരിച്ച് ആയിരിക്കും അതിൻറെ നിയോഗം.എന്നാൽ മിക്ക ആളുകൾക്കും അവരുടെ ദുർബല്യതയാണ് നാവ്. സങ്കീർണമായ പ്രശ്നങ്ങൾ ആണെങ്കിൽ പോലും ചിന്താപൂർവ്വം ആയ നിരീക്ഷണങ്ങളിലൂടെ പരിഹാരങ്ങൾ കാണാനുള്ള കഴിവ് സാമാന്യ വ്യക്തികൾക്ക് എല്ലാം ഉണ്ട് .എന്നിരുന്നാലും സ്വന്തത്തിന്റെ താൽപര്യങ്ങൾ ഇതിൽ വന്നു ചേരുമ്പോൾ മനുഷ്യൻറെ പ്രകൃതിപരമായ അത്യാഗ്രഹം,ഉൾപോര്,അസൂയ,തുടങ്ങിയ വികാരങ്ങൾ ഇതിൽ ചേരുകയും. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യൻറെ പെടുന്നതിനുള്ള വിവേക ശൂന്യമായ ഇടപെടലുകൾ ആണ് നാവിനെ അപകടത്തിൽ ആഴ്ത്തുന്നത്

    നാവിനെ കെട്ടഴിച്ചുവിടാന്‍ യാതൊരു പ്രയാസവുമില്ല മനുഷ്യന്‍ അതിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും ലാഘവത്തോടെ കാണുന്നതിനാല്‍ അതിന്റെ ചതിക്കുഴികളും കെണികളും നിസ്സാരമാക്കി തള്ളിക്കളയുന്നു.

   നല്ലതു പറയുക നല്ലത് ചെയ്യുക നല്ലവരായി മറ്റുള്ളവരുടെ ഹൃദയത്തിൽ ജീവിക്കുക.


Muhammed Farsin K

3rd Economics

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം