പരിസ്ഥിതി ദിനം

 


എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ നാടും വീടും വൃത്തിയായി സൂക്ഷിക്കുകയും മരങ്ങൾ നട്ടു പിടിപ്പിക്കുകയും യുവ തലമുറക്ക് പരിസ്ഥിതി  പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം  ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.ഓക്സിജന്റെ കുറവും, വെള്ളപൊക്കം, വരൾച്ച, ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം മരങ്ങൾ വെട്ടി നശിപ്പിക്കുകയും വികസനത്തിന്‌ വേണ്ടി കാടുകൾ ഇല്ലാതാക്കുകയും etc.. ചെയ്യുന്നതിലൂടെയാണ്.ലോകത്തുള്ള ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് നമ്മുടെ ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം  ശ്വസിക്കുന്ന വായു ഞമ്മൾ കുടിക്കുന്ന വെള്ളം  എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്.അത് കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കൽ ഓരോ മനുഷ്യന്റെയും അത്യാവശ്യമാണ്.അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺഡയോക്സൈഡ്  വാദങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഓസോൺ പാളികളുടെ വലിയ തകർച്ചയ്ക്ക് ഇത് കാരണമാകുന്നു. ഇത് മൂലം ആഗോളതാപനം ഉണ്ടാവുകയും ജീവജാലങ്ങൾക്കും മനുഷ്യർക്കും മരണം സംഭവിച്ചേക്കാം.മനുഷ്യർ ശ്വസിക്കുന്ന വായു മലിനമാകാനുള്ള പ്രധാന ഘടകം ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പുകയാണ്.ഈ വായു മനുഷ്യർ ശ്വസിച്ചാൽ രോഗങ്ങൾക്കും അലർജികൾക്കും മരണത്തിനും കാരണമാകും.പുഴകളെയും കടലിനെയും വലിയ രീതിയിൽ ചൂഷണം ചെയ്യുന്നത് അമിത പ്ലാസ്റ്റിക്  ഉപയോഗമാണ്. ഇതിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ നമ്മുടെ വരും തലമുറ ജലത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ടി വരും. എല്ലാ വർഷവും ജൂൺ 5  ന് നമ്മളിൽ ഓരോരുത്തരും മരം നടാറുണ്ട്. എന്നാൽ ഇതിൽ എത്ര മരങ്ങൾ പരിപാലിക്കപ്പെടുന്നുണ്ടെന്നും വളരുന്നുണ്ടെന്നും നമ്മൾ മനസ്സിലാക്കണം. മരം നട്ടാൽ മാത്രം പോരാ അതിനെ വളർത്തി വലുതാക്കാനും നമ്മൾ പരിശ്രമിക്കണം. ഭൂമിയെ സംരക്ഷിക്കൽ  നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.


Muhammed Finan T

First semester B. A. Economics

Al Shifa College of Arts and Science

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം