ഇന്ത്യൻ ക്രിക്കറ്റ് ടീം

 ബിസിസിഐ പറയുന്നതനുസരിച്ച്, ഇത് ഒരു സ്വയംഭരണ സ്ഥാപനമാണ്, ഇന്ത്യൻ സർക്കാരിൽ നിന്ന് ഗ്രാന്റോ ഫണ്ടോ ലഭിക്കുന്നില്ല. 2004-ൽ, ഇന്ത്യൻ സുപ്രീം കോടതിയിൽ, ബിസിസിഐയുടെ അഭിഭാഷകർ പറഞ്ഞു, ഇന്ത്യൻ ക്രിക്കറ്റ് ടീം "ബിസിസിഐയുടെ ഔദ്യോഗിക ടീമാണ്, ഇന്ത്യയുടെ ഔദ്യോഗിക ടീമല്ല. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ബോർഡ് ഓഫ് കൺ‌ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം പരസ്യവരുമാനമുള്ള കായിക ടീമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

ജനുവരി 10-14 2022 കണക്കുകൾ പ്രകാരം, 1932 ജൂൺ 25നു ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ട് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ ആറാമത്തെ അംഗമായി. ആദ്യത്തെ അൻ‌പതു വർഷങ്ങളോളം ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ അപേക്ഷിച്ച് ഏറ്റവും ദുർബലരായ ടെസ്റ്റ് ടീമായിരുന്നു ഇന്ത്യയുടേത്. ഇക്കാലയളവിൽ 196 ടെസ്റ്റ് മത്സരങ്ങളിൽ 35 എണ്ണത്തിൽ മാത്രമേ ഇന്ത്യ വിജയിച്ചിരുന്നുള്ളൂ ടെസ്റ്റ് പദവി ലഭിച്ച് അരനൂറ്റാണ്ടടുക്കുമ്പോഴാണ് ഇന്ത്യൻ ടീം ശക്തിപ്രാപിച്ചു തുടങ്ങിയത്. കപിൽ ദേവ്, സുനിൽ ഗാവസ്കർ തുടങ്ങിയ പ്രതിഭകളുടെ താരോദയവും ഇക്കാലയളവിലെ വിശ്വോത്തര സ്പിൻ ബോളിംഗ് നിരയുമാണ് ഇന്ത്യൻ ടീമിന്റെ ഉയർത്തെഴുന്നേല്പിനു കാരണമായത്. തുടർന്നുള്ള വർഷങ്ങളിലെല്ലാം ടെസ്റ്റിലും ഏകദിനത്തിലും ലോകത്തിലെ മുൻ‌നിര ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. 1983ൽ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം 2003-ൽ രണ്ടാം സ്ഥാനത്തെത്തി. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ വിശ്വോത്തര കളിക്കാർ ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്നു. 2006 ഡിസംബറിൽ ഇന്ത്യൻ ടീം ആദ്യമായി ട്വന്റി 20 ക്രിക്കറ്റിൽ പങ്കെടുക്കുകയുണ്ടായി. 2007-ൽ നടന്ന ആദ്യ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും മഹേന്ദ്രസിംഗ് ധോണി നയിച്ച ഇന്ത്യൻ ടീം കിരീടവും നേടി.


Muhammed Jihad. A P

First Semester B. A. Economics

Al Shifa College of Arts and Science

Comments

Popular posts from this blog

സൗഹൃദത്തിന്റെ ഈണം

ബെന്യാമിന്റെ ആടു ജീവിതം

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ