സൗഹൃദത്തിന്റെ ഈണം
എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒന്നാണ് എന്റെ സൗഹൃദങ്ങൾ. ഞാൻ എന്ന വ്യക്തി ഞാനായി മാറുന്നത് എന്റെ സൗഹൃദങ്ങളിൽ നിന്നും ആണ്. കാരണം പത്താം ക്ലാസ് വരെ ഞാൻ ഒരു പച്ച പാവമായിരുന്നു എന്നാണ് എന്റെ ഒരു തോന്നൽ. അങ്ങനെ തോന്നാൻ ഉള്ള കാരണം മറ്റൊന്നുമല്ല എനിക്ക് നല്ല സൗഹൃദങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞ് +1 ആയ ടൈമിൽ എനിക്ക് എന്റെ വൈബിന് പറ്റിയ നാല് കൂട്ടുകാരികളെ കിട്ടി. നജ,ശൻവ, ഹന്ന,സുആദ ഇവരായിരുന്നു എന്റെ ഹീറോസ്. എല്ലാവർക്കും സ്വന്തമായി ഇരട്ട പേരും ഉണ്ടായിരുന്നു അത് വേറെ കാര്യം. ഇവർ ഉള്ളത് കൊണ്ട് തന്നെ എനിക്ക് എന്റെ സെക്കന്ററി ജീവിതം അടിപൊളി ആയിരുന്നു. എന്തിനു പറയണം ഒരു ദിവസം എങ്കിലും മിസ്സിന്റെ വായീന്ന് ചീത്ത കേൾക്കാതെ സ്കൂൾ വിട്ട് പോരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പൊ ഞാൻ ഡിഗ്രിക്ക് പഠിക്കുകയാണ് ഇവിടെയും എനിക്ക് സുഹൃത്തുക്കൾ ഉണ്ട് എന്റെ വൈബിന് പറ്റിയവർ തന്നെ പക്ഷെ എനിക്ക് എന്റെ സെക്കന്ററി ലൈഫ് ആയിരുന്നു കൂടുതൽ ഇഷ്ട്ടം.ഞാൻ ഇപ്പഴും അല്ലാഹുവിനോട് സ്തുതി പറയുന്നു കാരണം ഇപ്പഴും എന്റെ കൂടെ എന്റെ സുഹൃത്തുക്കൾ ഉണ്ട്. ഇവർ എല്ലാവരും ഉള്ളത് കൊണ്ട് തന്നെ എനിക്ക് ആരോടും ഇതുവരെ എനിക്ക് സ്വന്തമായി ഒരു കൂട്ടുകാരി ഇല്ല എന്ന് പറയാൻ കഴിഞ്ഞിട്ടില്ല, അങ്ങനെ പറയാൻ എനിക്ക് കഴിയാതെ വരട്ടെ. എനിക്ക് എന്റെ ഈ കുഞ്ഞു സൗഹൃദം എന്നും നിലനിർത്താൽ കഴിയട്ടെ......
Comments
Post a Comment