യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം
കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം, അതിമനോഹരമായ യാത്രാനുഭവം നൽകുന്ന പ്രകൃതി വിസ്മയമാണ്. ആതിരപ്പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പ്രകൃതി സൗന്ദര്യം തന്നെയാണ്. പച്ചപ്പ്, ഇടതൂർന്ന വനങ്ങൾ, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ എന്നിവ ആകർഷണീയമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളികൂടെയും തോട്ടങ്ങളിലൂടെയും ആകർഷകമായ ഗ്രാമങ്ങളിലൂടെയുമുള്ള പോകുന്ന ഡ്രൈവ് ഒരു സാഹസികതയാണ്. ആതിരപ്പള്ളി എത്തുമ്പോൾ വെള്ളച്ചാട്ടത്തിന്റെ വിസ്മയകരമായ കാഴ്ച കാണാം. 80 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ അതിശയായിപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന്റെ ശക്തിയും സൗന്ദര്യവും ഇതിനെ ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രവും, പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ആതിരപ്പിള്ളി വെള്ളച്ചാട്ടം പ്രികൃതിയുടെ മടിതട്ടിൽ ഇടതൂർന്ന വനങ്ങളാൽ ചുറ്റപെട്ട് വന്യ ജീവികളുടെ സാങ്കേത മാക്കി മാറ്റുന്നു. വിവിധയിനം മൃഗങ്ങളെയും പക്ഷികളെയും അവിടെ കാണാം. വെള്ളച്ചാട്ടത്തിന്റെയും ചുറ്റുപാടുകളുടെയും വിശാലമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന വ്യൂപോയിന്റ്റുകളിലേക്ക് നയിക്കുന്ന ...
Beautiful Pic
ReplyDelete