പ്ലാസ്റ്റിക് മലിനീകരണം

   പ്ലാസ്റ്റിക് മലിനീകരണം ആഗോള പ്രശ്നമായി മാറുകയാണ്.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുകളിൽ ഒന്നായി  പ്ലാസ്റ്റിക് മാറിയിരിക്കുന്നു.പ്ലാസ്റ്റിക് വളരെ വില കുറഞ്ഞു ലഭിക്കുന്നു എന്നതാണ്  പ്രധാന കാരണം.പേപ്പർ, തുണി തുടങ്ങിയവയെ അപേക്ഷിച്ച് ഇതിന് ചെലവ് കുറവാണ്. അതുകൊണ്ടാണ് ഇത് വളരെ സാധാരണമായത്. രണ്ടാമതായി, ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.ദ്രവമോ ഖരമോ ആയ എന്തിനും ഏതിനും പ്ലാസ്റ്റിക് ഉപയോഗിക്കാം.മാത്രമല്ല, ഇത് നമുക്ക് വാർത്തെടുക്കാൻ കഴിയുന്ന വ്യത്യസ്ഥ രൂപങ്ങളിൽ വരുന്നു.പ്ലാസ്റ്റിക് മലിനീകരണം മനുഷ്യരാശിയെയും വന്യജീവികളെയും ജലജീവികളെയും ഉൾപ്പടെ മുഴുവൻ ഭൂമിയെയും ബാധിക്കുന്നു.അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഹാനികരമായ ആഘാതം എത്രയും വേഗം ഒഴിവാക്കാൻ നാമെല്ലാവരും ശ്രമിക്കണം.

Diya PM
First Economics

Comments

Popular posts from this blog

സൗഹൃദത്തിന്റെ ഈണം

ബെന്യാമിന്റെ ആടു ജീവിതം

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ