ആത്മാർത്ഥ സുഹൃത്


ഞാൻ പറയാൻ പോകുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ നിംന സിമിനെ കുറിച്ചാണ്. അവളുടെ വീട് ആക്കപറമ്പാണ് അവൾ ഇപ്പോൾ പെരിന്തൽമണ്ണയിൽ CMA പഠിക്കുന്നു.
  ഞാൻ അവളെ പരിജയപ്പെടുന്നത് +1ൽ പഠിക്കുമ്പോഴാണ്.+1ൽ തുടക്കത്തിൽ ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നു. ക്ലാസ്സിനായി ഗൂഗിൾ മീറ്റിൽ ഒത്തുചേരുമ്പോഴാണ് എന്റെ അതെ പേരിലുള്ള അക്കൗണ്ട് ശ്രദ്ധയിൽ പെടുന്നത്. സ്വന്തം പേര് കണ്ടപ്പോൾ എനിക്കെന്തോ ഒരു ആകാംഷ തോന്നി. മിസ്സ്‌ ഹാജർ വിളിക്കുമ്പോൾ നിംന എന്ന് പേരുള്ള കുട്ടിയാണ് റെസ്പോണ്ട് ചെയ്യുന്നത്. ആ പേര് എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ ഓൺലൈൻ ക്ലാസുകൾക്ക് വിരാമം കുറിച്ചുകൊണ്ട് എല്ലാവരും സ്കൂളിലേക്ക് പോകാനൊരുങ്ങി.
  ആദ്യ ദിവസം തന്നെ ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയും പരിജയപ്പെടുകയും ചെയ്തു. രണ്ടു പേരുടേയും ഒരുമിച്ചുള്ള യാത്രക്ക് അവിടെ തുടക്കം കുറിച്ചു ഒരു ദിവസത്തിന്റെ തുടക്കം മുതൽ ആ ദിനം അവസാനിക്കുന്നത് വരെ അവളിലൂടെയാണ്. അവളെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു എന്റെ ജീവിതത്തിൽ. എന്റെ എല്ലാ സന്തോഷത്തിലും ദു:ഖത്തിലും ഏതൊരു കാര്യത്തിലും മുൻവിതികളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ എനിക്ക് താങ്ങായി നിൽക്കുന്നൊരുവൾ.സുഹൃത്ത് എന്ന വാക്കിന് എന്റെ ജീവിതത്തിൽ പുതുനാമ്പ് പകർന്നവൾ.
  പൊതുവെ ഒരു സദസ്സിന് അല്ലെങ്കിൽ ഒരു കൂട്ടത്തിനകത്ത് എന്റെ അഭിപ്രായങ്ങൾ വെളിപ്പെടുത്താൻ ഭയന്ന് ലജ്ജ എന്ന തടവറക്കു ള്ളിൽ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ എന്നാൽ അവളുടെ കടന്നു വരവിലൂടെ എന്റെ സംശയങ്ങൾ ആർക്കു മുൻപിലും പതറാതെ ചോദിക്കാനായി ഞാൻ പഠിച്ചു തുടങ്ങി. എന്നിലുള്ള പോരായ്മകളെ എന്നെ വേദനിപ്പിക്കാത്ത രീതിയിൽ അവൾ തിരുത്താൻ ആരംഭിച്ചു. അവളുടെ വിജയങ്ങൾ കൊപ്പം എന്റെ ഉയത്തിനു വേണ്ടിയും അവൾ ശ്രമിച്ചു കൊണ്ടിരുന്നു.
  എല്ലാ അർത്ഥത്തിലും എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ പൊടിമൂടിക്കിടന്ന   കൊച്ചുജീവിതത്തിൽ ഒരു വഴിത്തിരിവാണവൾ. അളെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കിയതിൽ ഞാൻ എന്നും ജീവിതത്തിൽ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.


Shifna K
1st Economics

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം