രാത്രിയുടെ നിലാവെളിച്ചത്തിൽ ആകാശത്ത് ഒഴുകിനടക്കുന്ന താരകങ്ങളെല്ലാം അന്നവിടെ ഒത്തുകൂടിയിരുന്നു,
അന്നാ നിലാവിനെ സാക്ഷിയാക്കി ചന്ദ്രൻ അവരോട് ആ കഥ പറഞ്ഞു,
ഉറക്കം നടിച്ച ഭൂമി പോലും ചെവിയോർത്തു കേട്ട ആ കഥ ഒരു പ്രണയത്തെപ്പറ്റി ആയിരുന്നില്ല,
മറിച്ച്, വിശപ്പിനെപ്പറ്റിയായിരുന്നു.
പറഞ്ഞു മുഴുവിപ്പിക്കാനാവാതെ ചന്ദ്രൻ മടങ്ങുമ്പോൾ, ആ പുലർകാല സൂര്യനോട് ഭൂമിയുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,
മക്കൾക്ക് വേണ്ടി പട്ടിണി കിടക്കുന്ന അമ്മ അച്ഛനോട് പറയുന്നപോലെ..
Jinsha Jebin
6th Economics
Comments
Post a Comment