Book Review - Wings of Fire by Abdul Kalam



 ലോകമെമ്പാടുമുള്ള കോടികണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച, ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തികളിലൊരാളായിരുന്നു നമ്മുടെ മുൻരാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം. ഇന്ത്യയെ ശാസ്ത്ര സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഔനിത്യത്തിലെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം.


രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും.

തികച്ചും സാധാരണ കുടുംബത്തിൽനിന്ന് ഉയർന്നു വന്നു ഇന്ത്യയെ ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തിക്കുകയും പിന്നീട് രാഷ്ട്രപതിയാവുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രചോദനാത്മക ജീവചരിത്രമാണ് അഗ്നിച്ചിറകിൽ അനന്തതയിലേക്ക് എന്ന പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഡോ. കലാമിന്റെ ബാല്യം, വിദ്യാഭ്യാസകാലഘട്ടം, ജീവിതത്തിൽ നേരിടേണ്ടിവന്ന യാതനകൾ തുടർന്ന് ശാസ്ത്രലോകത്തിലേക്കുള്ള കടന്നുവരവ് എന്നിവയെല്ലാം അഗ്‌നിച്ചിറകിൽ അനന്തതയിലേക്ക് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രപതിയായും പുതുതലമുറയെ പ്രതീക്ഷാനിർഭരമായ ഒരു നവലോകത്തേക്കു കൈപിടിച്ചുയർത്തുന്ന അധ്യാപകനായും മാറിയ അബ്ദുൾകലാമിന്റെ ജീവിതം മികവോടെ പുസ്തകത്തിൽ വരച്ചു ചേർത്തിരിക്കുന്നു. 

പത്ത് അദ്ധ്യായങ്ങളിലായി അവതരിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിചരിത്രത്തിൽ ഡോ. കലാമിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഡോ. കലാമിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടെ കഥ പറഞ്ഞ അഗ്‌നിച്ചിറകുകളുടെ പരിഭാഷകനായ പി വി ആൽബിയാണ് അഗ്നിച്ചിറകിൽ അനന്തതയിലേക്ക് എന്ന കൃതിയുടെ രചയിതാവ്. 
                    
    
 Salmiya. M.P
 Third Semester, B.A Economics 
  

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം