GOOD TOUCH & BAD TOUCH


 


SEX EDUCATION ൽ ബന്ധപ്പെട്ട വസ്തുതകളിൽ ഒന്ന് മാത്രമായ BAD TOUCH നെ കുറിച്ച് ചിലത് :-

 പലരിലും Sex Education എന്ന വിഷയത്തെ കുറിച്ച്  തെറ്റായ ധാരണയാണ് ഇപ്പോഴും ഉള്ളത്. അതെന്തോ മോശപ്പെട്ട ഒരു ചിന്താഗതിയായി പലരും കണക്കാക്കുന്നു. അതവരുടെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും മാറ്റി നിർത്തപ്പെടേണ്ട ഒന്നല്ല S. E.

    ഇതിന്റെ പ്രധാന്യമെന്തെന്നാൽ പലപ്പോഴും മറ്റൊരാളുടെ ഒരു ദുരുപയോഗ വസ്തുവായി നമ്മുടെ കുട്ടികൾ മാറാറുണ്ട്.

   കാരണം അവർ പീഡിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം വളരെ അപൂർവ്വമായി മാത്രമേ അവർക്കറിയൂ. Mainly ഈയൊരു  reason തന്നെയാണ് ആ വ്യക്തിയുടെ ആത്മവിശ്വാസവും.

    "കുട്ടികളാണ് പൊതുവെ" ഇതിന് ഇരയാവുന്നത്.

    ലൈംഗിക വിദ്യാഭ്യാസം ഈയൊരു കാലഘട്ടത്തിൽ വളരെ പ്രധാനയാമർഹിക്കുന്ന ഒന്നാണ്. ഇത് കുട്ടികളെ അവരുടെ ശരീര ഭാഗങ്ങളെ കുറിച്ച് പഠിക്കാൻ അവരെ പ്രാപ്തരാക്കുകയും 

You are the master of your body എന്ന് അവർ മനസ്സിലാക്കുകയും ചെയ്യുന്നു.

   കുറച്ചുകാലം മുമ്പ് വരെ പെൺകുട്ടികളായിരുന്നു ഇതിന് സ്ഥിരം ഇരയായിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. പെൺകുട്ടിയെന്നോ ആൺകുട്ടിയെന്നോ യാതൊരു ലിംഗവിവേചനവും "ഈയൊരു വിഷയത്തിൽ മാത്രം" നമ്മുടെ സമൂഹം കാണിക്കാറില്ല.

   ശരീരത്തിലെ private parts ഏതൊക്കെയെന്ന് Parents ആണ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത്. NO എന്ന് പറഞ്ഞു പഠിക്കാൻ അവരെ സഹായിക്കുക,

മുതിർന്നവരോ വലിയവരോ ആരുമാകട്ടെ അവരുടെ സ്വകാര്യഭാഗങ്ങളിൽ സപർശിക്കുന്നത് ശരിയല്ലെന്ന് അവരെ പഠിപ്പിക്കുക.

ഇപ്പോഴത്തെ ന്യു ജൻ കാമുകിമാരുടെ ഒരു പ്രത്യേകത എന്തെന്നാൽ കാമുകൻ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും കൊച്ചുകുട്ടി അല്ലെങ്കിൽ പോലും NO പറയാൻ അവർക്കും മടിയാണ്.

  ബാഡ് ടച്ച്നെ വളരെ ലളിതമായി വിവരിക്കുകയെന്നെങ്കിൽ..

"തൊടുമ്പോൾ നിനക്കു വേദനിച്ചാൽ, നിനക്ക് പേടി തോന്നിയാൽ, നിനക്ക് നാണം തോന്നിയാൽ, ഇതൊന്നും ആരോടും പറയരുതെന്ന് പറഞ്ഞാൽ.. എത്ര പ്രിയപ്പെട്ടവരായാലും എല്ലാം ബാഡ് ടച്ചാണ്".

    "Sex education നെ കുറിച്ച് കൂടുതൽ വായിക്കുക, പഠിക്കുക, അറിയുക".

    വരും തലമുറകൾക്ക് സുരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും ഭാവിയിൽ അവർ പിന്തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരി സമ്മാനിക്കുന്ന ഒരു മനോഹരമായ കുട്ടിക്കാലമായി നമുക്ക് മാറ്റിയെടുക്കുകയും ചെയ്യാം.


SUFIYAN. M

First Semester  B. A Economics

Al Shifa College of Arts and Science, Perinthalmanna.

Comments

Popular posts from this blog

സൗഹൃദത്തിന്റെ ഈണം

ബെന്യാമിന്റെ ആടു ജീവിതം

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ