അച്ഛൻ
പെൺമക്കളുടെ super hero. പുറമേ ദേഷ്യക്കാരൻ ആണെങ്കിലും അളക്കാൻ പറ്റാത്ത അത്രയും സ്നേഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ആൾ... ചിലപ്പോൾ അമ്മമാരേക്കാൾ മക്കളുടെ ഭാവി ഓർത്ത് വ്യാകുലതപ്പെടുന്നത് മക്കളുടെ മുമ്പിൽ ശാഠ്യക്കാരനും കർക്കശക്കാരനുമായ അച്ഛന്മരാർക്കാകും. തനിക്ക് കിട്ടാത്തത് തന്റെ മക്കൾക്ക് കിട്ടണം എന്ന ആഗ്രഹം ഉള്ളവരായിരിക്കും നമ്മുടെ ഓരോ അച്ഛന്മാരും . തെറ്റിന്റെ മാർഗം ചൂണ്ടിക്കാണിച്ച് ശരിയുടെ മാർഗത്തിൽ നടത്തുന്ന വഴിക്കാട്ടി. എന്നെ ഏതോരു സാഹചര്യത്തിലും പൊതിഞ്ഞു പിടിക്കുന്ന ശക്തമായ ചിറകുകൾ...അച്ഛന്റെ കരങ്ങൾ....!
KARTHIKA .K.T
FIRST SEMESTER B A ECONOMICS
AL SHIFA COLLEGE ART'S AND SCIENCE
Comments
Post a Comment