ആദിവാസിസമൂഹം നേരിടുന്ന പ്രതിസന്ധികൾ
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ . പലജാതിയുള്ള ജനങ്ങളെ ഇന്ത്യയിൽ കേരളത്തിനകത്തും പുറത്തുമായി കാണാൻ കഴിയും. ഒരു ജനാതിപത്യരാജ്യമായ ഇന്ത്യയിൽ വളരെ കുറച്ചുപേർക് മാത്രമാണ് ജനാതിപത്യം ലഭിക്കുന്നത്. കേരളത്തിൽ പല ഇടങ്ങളിലായി ഒരുപാട് ആദിവാസി കുടുംബങ്ങൾ ദാരിത്രത്തിൽ ജീവിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ കേരളത്തിലെ ആദിവാസിപെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുകയാണ് . . കടുത്ത ദാരിദ്രവും അജ്ഞതയും മൂലം സ്ത്രീകള്‍ എളുപ്പത്തില്‍ പരിഷ്കൃതരുടെ കെണിയില്‍ വീഴുന്നു. വയനാട്ടിൽ 16 കാരിയായ പെണ്‍കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ആക്രമിച്ചതും ഇതിന് ഉദാഹരണമാണ്.മാധ്യമങ്ങളിലൂടെ സംഭവം പുറം ലോകം അറിഞ്ഞത് കൊണ്ട് മാത്രമാണ് പോലീസ് ഇതിനെതിരെ കേസ് എടുത്തത്. ഇന്നും പ്രതികൾ സുഖമായി സമൂഹത്തിൽ ജീവിക്കുന്നു. ആദിവാസി പെൺകുട്ടികൾക്ക് എതിരെയുള്ള ഈ പ്രക്രിയ ഒരു ചടങ്ങ് പോലെ തുടരുകയാണ്. നിലമ്പൂർ, അട്ടപ്പാടി, ഇടുക്കി, ഇങ്ങനെ കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിൽ പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്കു വിധേയരാകുന്നു. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് സര്‍ക്കാര്‍ പലതരം ആനുകൂല്യങ്ങളും നല്‍കുന്നുണ്ട് . എന്നാല്‍ ആദിവാസി സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും പെണ്‍കുട്ടികളെ മദ്യവും മയക്കുമരുന്നും നല്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയും മാണ് ഇവർചെയുന്നത് . ഈ ഒരു പ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല . പുറത്ത് നിന്നും 'പരിഷ്കൃതര്‍' അതിക്രമിച്ചു കടക്കുന്നത് വരെ ആദിവാസി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നില്ല.ആദിവാസികള്‍ക്ക് വേണ്ടി ഉള്ള ഫണ്ടുകള്‍ പല വഴിക്ക് നഷ്ടമാകുന്നു.
സര്‍ക്കാര്‍ കണക്കില്‍ പത്ത് വര്‍ഷം മുമ്പ് ഒരേക്കര്‍ ഭൂമി ലഭിച്ചിട്ടും ആ ഭൂമി എവിടെയാണെന്നറിയാന്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് വയനാട് നെന്‍മേനി കുളിപ്പുര കോളനിയിലെ ഒണ്ടന്‍. രേഖകളില്‍ ഭൂവുടമയായിട്ടും 86ാം വയസ്സിലും ഒരു തുണ്ട് ഭൂമി സ്വന്തമില്ലാത്ത ഒണ്ടനെക്കുറിച്ച് 2021 ഡിസംബര്‍ 13ന് ദ ക്യു വാര്‍ത്ത നല്‍കിയിരുന്നു. വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമങ്ങളുടെ പേജുകളില്‍ നിറയുന്ന വാര്‍ത്തകളില്‍ ഒന്ന് മാത്രമാണ് ഒണ്ടന്റെ ജീവിതം. ഭൂരഹിതരായ ആദിവാസികള്‍ സംഘടിക്കുകയും അവകാശങ്ങള്‍ ചോദിച്ച് തെരുവിലിറങ്ങുകയും ചെയ്തതോടെയാണ് മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് ഈ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നത്. ആദിവാസി ഭൂപ്രശ്‌നത്തിന് അന്തിമ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആദിവാസികളെ സംരക്ഷിക്കനും അവരുടെ ഭൂമി നഷ്‌ടപ്പെടാതെയിരിക്കാൻ 1957ൽ ഇന്ത്യടക്കമുള്ള എല്ലാ മെമ്പർ രാജ്യങ്ങളോട് അയ്ക്യരാഷ്ട്രസഭ നിയമ നിർമാണം നടത്തണമെണ്ണ് പറന്നിടുണ്ട്. എന്നാൽ തങ്ങൾക്കു ലഭിച്ച ഭൂമി എവിടെയാണ് എന്ന് പോലും അറിയാത്ത ഒരു അവസ്ഥയാണ് ആദിവാസികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഓരോ വർഷം ആദിവാസികൾക്ക് എന്ന് പറഞ്ഞ് ചെലവിടുന്നത് 111 കോടി രൂപയാണ്. എന്നാൽ കുറച്ച് മാത്രമാണ് അവർക്ക് ഇതിൽനിന്ന് ലഭിക്കുന്നത്. അവർക്ക് വേണ്ടി വിധിക്കപ്പെട്ട അനുകൂല്യങ്ങൾ കിട്ടാത്തതുകൊണ്ട് 2010മുതൽ 20വരെ കഴിഞ്ഞ 10വർഷത്തിനിടെ സംസ്ഥാനത്തെ പഠനം നിർത്തിയത് 18,500ലേറെ ആദിവാസി വിത്യാർത്ഥികളാണ്. സംസ്ഥാനത്ത് ഇത് ചർച്ചവിഷയമായത് കൊണ്ട് സർക്കാർ പല കാരണങ്ങൾ പറഞ്ഞ് ഇതിനെ ഒതുക്കിതിർത്തു.കേരളത്തിൽ 5ഗോത്ര ശേമത്തിനായി കഴിഞ്ഞ 9വർഷത്തിനിടെ ചിലവിട്ടത് കോടികളാണ്. 2011ൽ കേന്ദ്രസർക്കാർ പദ്ധതി പ്രകാരം ആദിവാസികളുടെ സാമ്പത്തിക സുരക്ഷയുരപ്പുവരുത്താൻ 148കോടിയിലേറെയാണ് ചിലവിട്ടത്. എന്നാൽ ഇതിന്റെ ഗുണഭോക്താക്കൾ ആരാന്ന് യെന്നാണ് ആദിവാസികൾ ചോദിക്കുന്നത്. 5വർഷംകൊണ്ട് ഇവരുടെ സാമ്പത്തിക്ക സുരക്ഷായുറപ്പ് വരുത്തി എന്നാണ് രേഖകളിൽ പറയുന്നതെൻക്കിലും ഇവരുടെ ജീവിതരീതിയിലും നിലവാരത്തിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല .പാവപെട്ടവന് വിധിക്കപ്പെട്ട ഫാണ്ടുകൾ കൊണ്ട് അധികൃതർ സ്വന്തം വീട്ടിന്റെ പണി രണ്ടാം നിലയും കഴിഞ്ഞ് മൂന്നാം നിലയിൽ എത്തിനില്കുന്ന ഒരു സാഹചര്യമാണ് സമൂഹത്തിൽ കാണാൻ കഴിയുന്നത്.
ആദിവാസികൾക്കായി ഇതുവരെ കോടികണക്കിന് ഫണ്ട് അനുവദിചിടുണ്ട്. എന്നാൽ ഇതൊന്നും അവർ അനുഭവിക്കാൻ കഴിന്നിട്ടില്ലായെന്നതാണ് സത്യം. അവർക്ക് അനുവദിച്ച ഫണ്ട് ഓരോ ആദിവാസിക്ക് വീതിച്ചുകൊടുത്താൽ ഒരു ആദിവാസിക്ക് കിട്ടും ഒരു കോടിക്ക് മുകളിൽ. ഒരു നിയമം ഉണ്ടാക്കി മറ്റൊരുനിയമം ആട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നത്.ആദിവാസി പ്രശ്നങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന പ്രതിബദ്ധമായ നിലപാടുകളെ കുറച്ചുകാണിക്കാനും ഇടതും വലതുമൊക്കെ ഒരുപോലെയാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണകാലത്താണ് ആദിവാസികളുടെ ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായത്. കോണ്‍ഗ്രസും ബി.ജെ.പിയും ആദിവാസി സമൂഹങ്ങളെ എക്കാലത്തും വേട്ടയാടുകയാണ് ചെയ്തത്. ആദിവാസികളുടെ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ബി.ജെ.പിയുടെ ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ദഡികലയില്‍ 6 ആദിവാസികളെയാണ് വെടിവെച്ചുകൊന്നത്.2003ഫെബ്രുവരി 19ന് മുത്തങ്ങായിൽ കേരള പോലിസ് ആദിവാസികൾക്ക് വേണ്ടി പ്രതിഷേധിച്ചവർക്കുനേരെ 18റൗണ്ട് വെടിവകുകയും 5പേർ മരിക്കുകയും ചെയ്തു.
അട്ടപ്പാടി എന്ന ഗ്രാമം സന്ദർശിച്ചാൽ ഒട്ടിപിടിച്ച ശരീരമുള്ള ഉടുക്കാൻ നല്ലയൊരു തുണിപോലുമില്ലാതെ കീറിയ വസ്ത്രം ധരിച്ച് ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ യാച്ചിക്കുന്ന ഒരു ആദിവാസി സമൂഹത്തെ നിങ്ങൾക്ക് കാണാൻ കഴിയും. അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ നമുക്ക് മറക്കാൻ കഴിയില്ല. വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതന്നോ മധുചെയ്ത തെറ്റ്. പലചരക്കു കടയിൽ നിന്ന് മോഷണം നടത്തി എന്ന് പറഞ്ഞ് നാട്ടിലുള്ള എല്ലാ മോഷണകുറ്റവും മധുവിന്റെ തലയിൽ കെട്ടിച്ചാമച്ച് മധുവിനെ നാട്ടുകാർ തല്ലിക്കൊന്നു.തല്ലുമ്പോളും വെള്ളംചോദിച്ച മധുവിനെ കള്ളൻ എന്ന് പറഞ്ഞ് കളിയാക്കി. സെൽഫി എടുത്തും കെട്ടിയിട്ട് ചൂഷണം ചെയ്യുന്നതും സമൂഹമാധ്യമങ്ങളിലൂടെ അവർ ലോകത്തെ അറിയിച്ചു.മധുവിനെ അവർ സമൂഹത്തിൽ കുറ്റക്കാരനായി കെട്ടിത്തയ്തി. എന്നാൽ എന്ത് സാഹചര്യമാണ് മധുവിനെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത് എന്ന് ഒരു മാധ്യമങ്ങളിലും മീഡിയയിലും വന്നിരുന്നില്ല. അട്ടപ്പാടിയിലെ ജനങ്ങളുടെ വിശപ്പ് മാറ്റാൻ വേണ്ടി അനുവദിച്ച 12കോടിയിലേറെ പണമാണ് അധികൃതർ എന്ത് ചെയ്തു. മതിയായ ഭക്ഷണം കിട്ടാതെ അട്ടപ്പാടിയിൽ മരിച്ചുവീണത് 54കുട്ടികളാണ്. ഇന്നും മധുവിന് നീതി ലഭിച്ചിട്ടില്ല. മതിയായ ഭക്ഷണം കിട്ടാത്തവർ അട്ടപ്പാടിയിൽ മാത്രമല്ല കേരളത്തിൽ പല സ്ഥലങ്ങളിലായി താമസിക്കുന്ന ആദിവാസി ജനങ്ങൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഇത്.
സോഷ്യൽമീഡിയിൽ ശ്രദ്ധനേടാൻ വേണ്ടി മാത്രം അധികൃതർ ആദിവാസികൾക് അനുഗുലമായി സംസാരിക്കുകയും ച്ചില മീഡിയകൾ ഇവർക്കുവേണ്ടി കൂട്ടുനിൽക്കുകയുമാണ് ചെയുന്നതാന്ന് സമൂഹത്തിൽ കണ്ടുവരുന്നത്.അടിസ്ഥാനപരമായി ആദിവാസി ജീവിതം ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല. ഇനി എങ്കിലും ശാസ്ത്രീയമായ സമീപനം കൈകൊള്ളാന്‍ അധികൃതര്‍ വൈകരുത്.ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ ബദല്‍ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം.ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കണം. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ ആദിവാസികള്‍ക്കു നല്‍കണം. തോട്ടം മേഖലയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തണം.ആദിവാസികളുടെ പാര്‍പ്പിടപ്രശ്നം അട്ടപ്പാടിയിലെ അഹാഡ്സ് മാതൃകയില്‍ ഭവനനിര്‍മ്മാണ പദ്ധതി ആവിഷ്കരിക്കണം. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അഴിമതി പൂര്‍ണമായി അവസാനിപ്പിക്കണം അതിനായുള്ള സോഷ്യല്‍ ഓഡിറ്റിംഗ് സമ്പ്രദായം രൂപീകരിക്കണം.
യഥാർത്ഥത്തിൽ ആദിവാസികളെ ബന്ധിയാക്കിയിരിക്കുകയാണ് ഈ സമൂഹം. ആദിവാസികളുടെ സമത്വത്തിലും സ്വതന്ത്രത്തിലും വിശ്വസിക്കാത്ത ഭരണവ്യവസ്ഥയും അതിന്റെ നിയമങ്ങളും ചോദ്യം ചെയ്യപ്പെടണം.
Muhsin Fayis Thangal O K
First Semester B A Economics
Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment