എൻ്റെ ഗ്രാമം
എന്റെ ഗ്രാമത്തിന്റെ പേര് കാരാട്ട് പറമ്പ് എന്നാണ്. ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത് ഒരു കുന്നും പ്രദേശത്താണ് കുന്നിന്റെ അടി ഭാഗത്തിലൂടെ ഹരിത വർണ്ണ ത്തിലൂടെ ചാലിച്ച നിൽക്കുന്ന പാഠവും അതിനെ തൊട്ടുതലോടി പോകുന്ന നല്ല കാറ്റും പിന്നെ കുളങ്ങളും പുഴകളും നിറഞ്ഞതാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ മറ്റൊരുഭാഗം. ഞങ്ങളുടെ നാട് എന്ന് പറഞ്ഞാൽ സംസ്കാരത്തിനും പണ്ടത്തെ കാലത്തെ ഓർമിപ്പിക്കുന്ന ഇല്ലവും കാവുകളും പള്ളികളും വൈവിധ്യ സംസ്കാരമുള്ള ഒരു ഗ്രാമമാണ്. അറിവ് നുകർന്നു കൊടുക്കാൻ പാഠശാലകളും ഉന്നത വിദ്യാഭ്യാസത്തിനുള്ള ബി എഡ് സെന്റർ ഉം ഉണ്ട്. പണ്ടത്തെ സംസ്ക്കാരം വിളിച്ചോതുന്ന ഒരു ഇല്ലം. അതിന്റെ പേര് മനക്കൽ എന്നാണ് അത് സന്ദർശിച്ചാൽ നമുക്ക് പണ്ടത്തെ സംസ്കാരങ്ങൾ നമുക്ക് കണ്ട് അറിയാൻ പറ്റും. പിന്നെ അതുപോലെ തന്നെ പണ്ടത്തെ സംസ്കാരങ്ങൾ സംരക്ഷിച്ചു പോകുന്ന ഒരു കോളേജ് ഉണ്ട് ഞങ്ങളുടെ നാട്ടിൽ ആ കോളേജ് സന്ദർശിച്ചാലും പണ്ടത്തെ ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പിന്നെ കായിക പരമായി ഫുട്ബോള് ക്രിക്കറ്റ് എന്നീ മേഖലകളിലും എന്റെ ഗ്രാമം പ്രസിദ്ധിയാർജിച്ച താണ്.
ഇത്രയൊക്കെ ആണ് എന്റെ ഗ്രാമത്തെക്കുറിച്ച് നിനക്കു പറയാൻ ഉള്ളത്.
Afsal K.
First Semester B A. Economics
Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment