പിന്നാംപുറം

പാറക്കടവ് എൽപി സ്കൂളിലെഇംഗ്ലീഷ് അധ്യാപകനാണ് അജയ്. വെറും 26 വയസ്സ് മാത്രം വരുന്ന ഒരു ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. ഒരുപാട് പഠിച്ചിട്ടൊക്കെ ഉണ്ട്.ചെറുതിലെ അച്ഛനും അമ്മയും വേർപിരിന്നതിൽ പിന്നെ എങ്ങനെയൊക്കെയോ കഷ്ടിച്ചാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ജോലിചെയ്യുന്ന സ്കൂളിനടുത്തുള്ള ഒരു വാടക വീട്ടിലാണ് മാഷിന്റെ താമസം.പുറമേ  ദേഷ്യക്കാരനാണെങ്കിലും മനസ്സ് ശുദ്ധമാണ്. കുട്ടികൾക്ക് എല്ലാവർക്കും അജയ് മാഷിനോട് വല്യ ബഹുമാനമാണ്. അത് ഇഷ്ടം കൊണ്ടല്ല പേടി കൊണ്ടാണ്.മാഷ് പഠിപ്പിക്കുന്നത് 4-A 3-B എന്നീ ക്ലസ്സുകളിലാണ് .മൈതാനത്തിന്റെ ഒരറ്റത്താണ് അധ്യാപകരുടെ ഓഫിസ്മുറി മറ്റേഅറ്റാത്താണ് ക്ലാസ് മുറികൾ.അത്കൊണ്ട് അധ്യാപകർ വരുന്നത് കുട്ടികൾക്ക് നേരെചൊവ്വേ കാണാനാകും. അജയ് മാഷ് പുറത്തിറങ്ങുന്നുണ്ടോ എന്ന് കുട്ടികൾ ഇടക്കിടെ പരിശോധിക്കും. മാഷ് ഇറങ്ങുന്നത് കണ്ടാൽ കുട്ടികൾ എല്ലാവരും ക്ലസ്സിലേക്ക് പരക്കംപായും.ഇതെല്ലാം മാഷ് കാണുന്നു ണ്ടെങ്കിലും കാണാത്തമട്ടിൽ നടക്കും.

ഒരുനാൾ ക്ലാസ് കഴിഞ്ഞ് തിരിച്ചു പോകുന്ന സമയത്ത് വഴിയിൽ വെച്ച് തന്റെ ഒരു പഴയ സുഹൃത്തായ വിഷ്ണുവിനെ കണ്ടു.ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടത് കൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ പറഞ്ഞ് തീരുന്നില്ല. അവനിപ്പോ ഒരു വക്കീലാണ്.മാഷിന്റെ സുഖ വിവരങ്ങൾ എല്ലാം അന്വേഷിച്ചതിനു ശേഷം പതുങ്ങിയ ശബ്ദത്തോടെ വിഷ്ണു ചോദിച്ചു. " നീ വല്ലതും അറിഞ്ഞോ? നമ്മുടെ നാട്ടിലെ വാർത്തകളൊക്കെ? പരിഭ്രാന്തിയുടെ കണ്ണുകൾ മിഴിച്ചു കൊണ്ട് മാഷ് ചോദിച്ചു :- എന്തു പറ്റി! എന്താ ഉണ്ടായേ.. നീ ഇത് എങ്ങോട്ട് പോകുന്നവഴിയാ?ഞാൻ ഒരു പത്തു പന്ത്രണ്ട് വർഷമായി  നമ്മുടെ നാട്ടിൽ പോയിട്ട്. അമ്മ മരിച്ചേ പിന്നെ ഞാൻ നാട്ടിൽ പോയിട്ടില്ല. നമ്മോടപ്പം ഉണ്ടായിരുന്ന റംസിയയുടെയും ബാബുവിന്റെയും മീരയുടേയുമൊക്കെ വിശേഷമെന്താണ്. ഒരുപാട് കേസുകൾ വാദിച്ച കൈ തന്റെ ചുമലിൽ വച്ചുകൊണ്ട് വിഷ്ണു പറഞ്ഞു :-ഞാൻ സത്യത്തിൽ നിന്നെ തിരക്കി വന്നതാണ്. എല്ലാം ഞാൻ പറയാം. അ തിരിക്കട്ടെ.. ഇന്ന് ഞാൻ നിന്റെ കൂടെ കഴിഞ്ഞോട്ടെ.. മാഷ് പറയുന്നത് മുഴുവൻ കേൾക്കാതെ അവനെയും വിളിച്ചു കൊണ്ട് സന്തോഷത്തോടെ വീട്ടിലേക്കു പോയി.. ഇരുവരും ബാഗുകളെല്ലാം കിടക്കയിൽ വെച്ചു. മാഷ് ഒരു ചായ ഇടാനുള്ള തയ്യാറെടുപ്പിലാണ് അപ്പോഴേക്കും വിഷ്ണു ഒന്ന് കുളിച് കോമളനായി.മുറിയിലെ ജനാലയ്ക്കടുത്തായി ഇട്ടിരുന്ന ചാറുകസേരയിൽ നീണ്ടു നിവർന്നിരുന്നു. ഉടനെ ചായയുമായി മാഷെത്തി. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കിടക്കയിൽ നിന്നും ഒരു ഭാഗത്തു നീക്കിവെച്ചു.മാഷ് ഒരു കപ്പ് ചായ എടുത്ത് കിടക്കയിൽ ഇരുന്നു. രണ്ട് പേരും പരസ്പരം ഒന്ന് നോക്കി. മാഷിന്റെ കണ്ണിൽനിന്നും ആശങ്കയുടെയും പരിഭ്രാന്തി യുടെയും പ്രതീക്ഷയുടെയും ദുഃഖത്തെയും രശ്മികൾ വിഷ്ണുവിൽ പതിച്ചു."എന്റെ വീട്ടുകാർക്കൊന്നും ഒരു കുഴപ്പവും ഇല്ല സുഖമായിട്ട് പോകുന്നുണ്ട്.അതിനിടക്ക് അച്ഛൻ പെട്ടന്ന് വയ്യാണ്ടായി.. ഇപ്പൊ കൊഴപ്പൊന്നുല്ല്യ . എന്ന് വിഷ്ണു തുടങ്ങി.പിന്നെ നമ്മുടെ ബാബുപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ കോഡിനേറ്റാറായി ജോലി ചെയ്യുന്നു മീര നേഴ്സിങ്ന് പഠിക്കാണ്.പക്ഷെ.......... അവന്റെ ശബ്‌ദം ഒന്ന് വഴുതി.മാഷിന്റെ ഉള്ളിൽ ഭയം കൊടികുത്തി. "നീ ഇങ്ങനെ പേടിപ്പിക്കാതെ കാര്യം പറ? എന്ന് മാഷ്.പറയാനുള്ള നാണക്കേടുകൊണ്ടോ മറ്റോ വിഷ്ണു എഴുന്നേറ്റു ജനാലക്കടുത്തേക്ക് പോയി. അരക്കെട്ടിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് വലിച്ചു. എന്നിട്ട് പറന്നു "നിനക്കറിയാവുന്നതല്ലേ നമ്മുടെ റമസിയ്യയെ നന്നായി പഠിക്കുന്ന പെണ്ണായിരുന്നു അവൾ.നെറം കുറവായത് കൊണ്ട് ആരും കെട്ടികൊണ്ട് പോകില്ലെന്ന് പറഞ്ഞ് പെട്ടന്ന് കല്യാണം കഴിപ്പിച്ചു. ഇപ്പൊ അവൾക്ക് മക്കൾ 3ആയി.2പെണ്ണും ഒരാണും. ഭർത്താവ് ആളുകൾക്കിടയിൽ നല്ല മുഖം ചമ്മന്ന് നടക്കുന്ന ഒരു ദുർവിധിയാണ് . അവളെ മക്കളേം നോക്കുകയെ ഇല്ല. അതുകൊണ്ട് തന്നെ അവൾ അവനെ വീട്ടിൽ കയറ്റാറില്ല.ഈ ഇടെ ഒരു പ്രശ്നം ഉണ്ടായി.ഇപ്പൊ റം സിയ്യ ഒരു ബാങ്കിൽ അടിച്ചു തൂക്കാൻ പോവുകയാണ്.അവൾ ബാങ്കിൽ പോകുന്ന ഒരു ദിവസം വലിയാമോൾ വീട്ടിൽ തനിച്ചായിരുന്നു..ആ സമയത്ത് അവളുടെ ഭർത്താവ് വന്നു കുട്ടിയെ വേണ്ടാത്ത രീതിയിൽ.....പറയുന്നതിന് ഇടയ്ക്ക് മാഷ് പൊട്ടിത്തെറിച്ചു. "മതിയാക്ക്!"കുറച്ചു നേരത്തേക്ക് ആ വീട് നിശബ്ദമായി. "എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത. കുറച്ചു നേരം എന്നെ തനിച്ചാക്കൂ"വിഷ്ണു കയ്യിലുണ്ടായിരുന്ന ബീഡികുറ്റി ജനാലയിലൂടെ പുറത്തേക്കിട്ടു. ബാഗിൽ നിന്നും ഒരു ഷർട്ട് എടുത്തു ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.മാഷ് ചാരുകസേര ബാൽക്കാണിയിലേകിട്ടു പുറത്തേക്ക് നോക്കിയിരുന്നു. കണ്ണുകളിൽ അന്തത കാതുകളിൽ വാഹനങ്ങളുടെ നരക്കം മനസ്സിൽ എന്തോ ഒന്ന് ഉരുണ്ട് കളിക്കുന്നു.....പെട്ടന്ന് കണ്ണ് തുറന്ന് ചുറ്റും ഉള്ളതിനെയെല്ലാം നോക്കി താനും തനിക്ക് ചുറ്റുമുള്ളവരും ശെരിയല്ലന്ന് തോന്നി......പുറകിൽ നിന്നും നേരിയ ശബ്ദത്തിൽ ഒരു വിളി.'അജയ്........ ഞാനാണ് വിഷ്ണു. അകത്തേക്ക് വന്നോട്ടെ...? അവനെ കൈകൊണ്ട് മാടിവിളിച്ചു. എന്നിട്ട് പറഞ്ഞു "നീ ഇരിക്ക് എനിക്ക് ചിലത് പറയാനുണ്ട്.....എന്റെ അച്ഛൻ ഒരു ദുഷ്ടനായിരുന്നു.. നിനക്ക് അറിയാവുന്നതല്ലേ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയിലില്ലാത്ത മനുഷ്യൻ.... ഒരിക്കെ ഇത് മായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അച്ഛനും അമ്മയും വേർപിരിന്നത് അതിന് ശേഷം ഒരു 4മാസം ഞാൻ അമ്മയോടപ്പം അമ്മ വീട്ടിലായിരുന്നു. പിന്നീട് ഒരു വാഹനാപകടത്തിൽ അമ്മ മരണപെട്ടു.. ശേഷം അച്ഛൻ എന്നെ കൊണ്ടുപോയി... വലിയ വീടാണ് ഞങ്ങളുടേത്. അച്ഛന്റെ സുഹൃത്തുക്കളാരും നല്ലവരായിരുന്നില്ല. രത്രിയായാൽ പിന്നെ ചീട്ടുകളിയും, കുടിയും വലിയുമൊക്കെ ആയിരുന്നു. ഒരുരാത്രിയും ഞാൻ ഉറങ്ങീട്ടില്ല.. ഉറങ്ങുന്നതുപോലെ കാണിക്കും. ഒരു ദിവസം അച്ഛന്റ മുംബയിലുള്ള ഒരു സുഹൃത്ത് വന്നു.. ഇയ്യാളെ കുറിച് ഞാൻ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ആൾകുറച്ചു വശപെഷക്കാണ്. വിഷ്ണു മേശൻമെലിരുന്ന ജഗിൽ നിന്നും ഒരുഗ്ലാസ് വെള്ളം എടുത്ത് കുടിച്ചു. മാഷ് പിന്നെയും തുടർന്നു.മുംബൈയിലെ ചേട്ടൻ വന്ന സമയത്ത് അച്ഛൻ അവിടെ ഇല്ലായിരുന്നു. വളയമുറിക്കൽ ആരെയോ കാണാൻ വേണ്ടി പോയതായിരുന്നു. ഉടനെ തന്നെ ഞാൻ സുഹൃത്ത് വന്ന കാര്യം അച്ഛനെ വിളിച്ചു പറഞ്ഞു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും അവർക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുക്കണം എന്നും അച്ഛൻ നാളെ കാലത്തെ തിരിച്ചുവരുമെന്നും പറഞ്ഞു.അന്ന് രാത്രി വീടിന്റെ പിന്നാമ്പുറത്ത് വെച്ചാണ് അവരെ എന്നെ...........അന്നെനിക്ക് പ്രായം 12ആണ്.വേദന സഹിക്കാൻ കഴിയാതെ കണ്ണിൽ നിന്നും വന്ന ചുടുകണ്ണീർ ഒരു കയ്കൊണ്ട് തുടക്കുകയല്ലാതെ എനിക്ക് പ്രതികരിക്കാൻ പോയിട്ട് വാ തുറക്കാൻ പോലും കഴിഞ്ഞില്ല. കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഞാൻ അറിഞ്ഞത് അച്ഛൻ മനപ്പൂർവ്വം എന്നെ വിലപേശിയതാണെന്ന്.അത് പിന്നീട് എനിക്ക് മാനസികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.... ഇങ്ങനെ മറ്റുള്ളവർക്ക് ഇരകളാകേണ്ടി വന്ന പുരുഷ വർഗ്ഗത്തിന്റെ കഥ ഇന്നും ഇരുട്ടിലാണ്.....  മൂന്ന്നേരത്തെ അന്നത്തിനു വേണ്ടി മക്കളുടെ ശരീരം വിൽക്കുന്ന എത്രയോ അച്ഛനമ്മമാർ ഉണ്ട്.സമൂഹം ഇത്രക്കും തരം താഴ്ന്നുവോ!വീട്ടിവളർത്തുന്ന നയക്കും പൂച്ചക്കും ഉണ്ട് സംരക്ഷണം. പെട്ടന്ന് ഫോണിൽ അലാറം അടിച്ചു.. രാത്രി 8:30മണി....... മാഷ് പറഞ്ഞു റംസിയായുടെ കുന്നിന് എന്റെ ഗതി വരരുത്... ഈ കേസ് നിനക്ക് തന്നെ കയ്കാര്യം ചെയ്തുകൂടെ . ഇതിനെ തുടർന്നുള്ള എല്ലാ കാര്യത്തിനും ഞാൻ നിന്നോടൊപ്പം നിൽക്കും. ഇത് ആ കുഞ്ഞിന്റെ മാത്രം പ്രതികരണമല്ല   എന്റേം കൂടിയാണ്. അന്ന് ഞാൻ മൗനം പാലിച്ചു എങ്കിൽ ഇന്ന് ഞാൻ പൊട്ടിത്തെറിക്കും. ഓരോ ജന്മവും മരണത്തിനു വേണ്ടിയുള്ളത് തന്നെയാണ്. എന്നാൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു പാഴ് സ്തു ആവരുത് നാം.

Jifanath.

Third Semester B.A Economics

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം