മൊബൈൽ ഫോണിന്റെ വളർച്ച

 ആശയ വിനിമയ രംഗത്തെ മാറ്റിമറിച്ച ഒരു ശാസ്ത്രീയ വളർച്ചയാണ് *'മൊബൈൽ ഫോൺ'* ന്റെ കണ്ടുപിടുത്തം. ആദ്യ കാലഘട്ടങ്ങളിലെല്ലാം വലിയ സ്ക്രീൻ അതും നമുക്കറിയാം ഒരു മുറിയുടെ അത്രേം വലുപ്പമുള്ള സ്ക്രീനുകളായിരുന്നു.(1900) ങ്ങളിൽ കയ്യിൽ കൊണ്ടു നടക്കാവുന്ന തരം ഫോണുകൾ രംഗത്തു ഇറക്കിയതോടെ ലോകം ഒരു കൈപ്പിടിയിൽ ഒതുങ്ങുന്ന അവസ്ഥയായി മാറി.  ഗ്രഹാം ബെല്ലിന്റെ ടെലിഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്ക് എത്തിയപ്പോൾ ലോകത്ത് എവിടെ നിന്നും ആശയവിനിമയം നടത്താമെന്ന അവസ്ഥ എല്ലാ ജനങ്ങൾക്കും വെക്തമായി. ദീർഘദൂര സന്ദേശ റംഗത്തു വലിയ മാറ്റങ്ങളാണ് മൊബൈൽ ഫോണുകൾ കൊണ്ടുവന്നത്. ഏതൊരാളെയും അയാളെവിടെ നിൽക്കുമ്പോഴും നമുക്ക് ബന്ധപ്പെടാനുള്ള അവസരം മൊബൈൽ ഫോൺ നമുക്കായി ഒരുക്കി തരുന്നു.  നമുക്കറിയാം ഇന്ന് ഏതു ഗാനങ്ങൾ കേൾക്കാനും വീഡിയോ കാണാനും ഫോട്ടോസുകൾ എടുക്കുവാനും സൗകര്യമുള്ള മൊബൈൽ ഫോണുകൾ ഇന്ന് ഈ രംഗത്തുണ്ട്.ടെലിവിഷൻ വാർത്താ വിതരണരംഗത്തിന്റെ വേഗത കൂട്ടാനും അത് കാരണമായി.  നമുക്കറിയാം ഇന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റ്ലൂടെ വിദ്യാഭ്യാസം നേടാനും, സന്ദേശങ്ങൾ അയക്കുവാനും, ചർച്ചകൾ നടത്തുവാനും, സലാപങ്ങൾ നടത്തുവാനും എന്നിവയ്ക്ക് പുറമെ ഉൾപ്പന്നങ്ങളെക്കുറിച്ച് പരസ്യം ചെയ്യാനും മറ്റൊരാൾക്ക് അവ നേരിട്ട് കാണാതെ തന്നെ വിറ്റഴിക്കുവാനുമുള്ള അവസരം ലഭിക്കുന്നു.  മറ്റൊരു കാര്യം എന്നത് റെയിൽവേ ടിക്കറ്റ്, പി. എസ്.സി പരീക്ഷ തീയതി തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ മൊബൈൽ ഫോണിൽ നിന്ന് തന്നെ അറിയാൻ സാധിക്കുന്നു. അതുമല്ല കുറ്റവാളികളെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനും അഴിമതിക്കാരെ പിടികൂടുവാനും മൊബൈൽ ഫോണുകൾ ഇന്ന് ഉപയോഗിക്കുന്നു.  ഇതൊക്കെയാണെങ്കിലും മൊബൈൽ ഫോൺ സ്വകാര്യത നശിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. അവയോടൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങളും മനുഷ്യർക്ക് ഉണ്ടാക്കുന്നുണ്ട്.   എന്നാലും നമുക്കറിയാം മൊബൈൽ ഫോൺ ഈ രംഗത്തു വളരെ ജനഗീയത പിടിച്ചുപറ്റിയിട്ടുണ്ട്. രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വാർത്താ വിനിമയം വേഗത കൂടിയതും ലളിതമായതുമാക്കാനും ലോകത്തിന്റെ പുരോഗതിയെ തന്നെ ശക്തിപ്പെടുത്താനും മൊബൈൽ ഫോൺ സഹായിക്കുന്നു. 

Muhammed Nazeem 

Third Semester BA Economics

Comments

Popular posts from this blog

സൗഹൃദത്തിന്റെ ഈണം

ബെന്യാമിന്റെ ആടു ജീവിതം

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ