മതിലുകൾ
വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിൽ ഒന്നാണ് മതിലുകൾ.മലയാളത്തിലെ പ്രശസ്തമായ ഒരു പ്രണയകഥയാണ് ഇത്.രാഷ്ട്രീയ തടവ്കാരനായി ജയിലിലെത്തുന്ന ബഷീർ അവിടെ നേരിടുന്ന പ്രശ്നങ്ങളാണ് ഈ നോവൽ ഭാഗത്ത് ആവിഷ്‌കരിച്ചിട്ടുള്ളത് ഒരു മതിലിനപ്പുറത്തുള്ള സ്ത്രീ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും എന്നാൽ അത് ഒരിക്കലും സഫലമാവാതെ പോവുകയും ചെയ്യുന്നു ഒരുനഷ്ട്ടപ്രണയത്തിൻ്റെവേദനയാണ് ഈ നോവൽ നമുക്ക് പകർന്ന് തരുന്നത്
ഇതിലെ നായകൻ ബഷീർ തന്നെയാണ്. അദ്ദേഹം ഇതിലെ നായിക നാരയണിയെ ഒരിക്കലും കണ്ടുമുട്ടുന്നിലെങ്കിലും അവരുമായി അഗാധ പ്രണയതിലാണ് രണ്ടുപേരും പരസ്പരം വേർത്തിരിക്കപെട്ട ജയിലുകളിലാണ് കഴിയുന്നതെങ്കിലും അവരുടെ പ്രണയ്തീവ്രതയക്ക് മാറ്റം വരുന്നില്ല
ഈ നോവൽ വളരെ നല്ല വായനാനുഭൂതിയാണ് പകർന്ന് തരുന്നത് അടൂർ ഗോപലകൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ മതിലുകൾ എന്ന സിനിമ ഇതിനെ ആധാരമുൾ കൊണ്ടിട്ടാണ് തയ്യാറാക്കിയത്
Rintu. K
First Sem. BA Economics
Al Shifa College of Arts and Science,
Perinthalmanna.
Comments
Post a Comment