സ്ത്രീ ആശുദ്ധിയാണോ....
മനുഷ്യനോ, ദൈവത്തിനു പോലും വേണ്ടാത്ത ആ ഏഴു ദിവസങ്ങൾ. ആർത്തവം എന്നാൽ അതു മാതൃത്വത്തിലേക്കുള്ള ആദ്യപടിയാണ്, ആർത്തവം എന്നാൽ സ്ത്രീജന്മത്തിന്റെ പൂർണ്ണതയാണ്. ജന്മം നൽകാനുള്ള കിരീടധാരണവുമാണ് സ്ത്രീക്ക് ആർത്തവം. ആർത്തവം അശുദ്ധി ആണെങ്കിൽ നിങ്ങളും ഞാനും നമ്മളെല്ലാവരും ആശുദ്ധരാണ്. ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ അവളുടെ ഒമ്പത് മാസത്തെ ആശുദ്ധ രക്തത്തിൽ നിന്നാണ് നമ്മ ളെല്ലാവരിലും ജീവൻ തുടിച്ചത് എന്ന് ഓർക്കണം. ആർത്തവം ആശുദ്ധിയാണെന്ന് വിശ്വസിക്കുന്ന ഒരുത്തനും മാതൃത്വത്തെ പറ്റി സംസാരിക്കുന്നതിനുള്ള യോഗ്യതയില്ല. ആ സമയത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? എത്രയധികം വേദന സഹിച്ചാണ് ആ ഏഴു ദിവസങ്ങൾ കടന്നു പോകുന്നത്. എല്ലാവരും മാറ്റി നിർത്തുന്ന ആ ദിവസങ്ങളാണ് ആരെങ്കിലും കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന ദിനങ്ങൾ. മാനസിക സംഘർഷങ്ങൾക്കിടയി ലൂടെയാണ് ആ ദിനരാത്രങ്ങൾ കടന്നുപോകുന്നത്. ഇന്ന് ആർത്തവം അശുദ്ധിയായി മാറ്റി നിർത്തുമ്പോൾ പിറന്നുവീണ ഒരാഴ്ച മുലയൂട്ടിയും,മാമുട്ടിയും നടന്നപ്പോൾ അന്ന് അവർ അശുദ്ധി കൽപ്പിച്ചിരുന്നെങ്കിൽ ഇന്നി നാവു ഉയർത്താൻ നിങ്ങൾ ഈ ഭുമിയി ൽ ഉണ്ടാകില്ലെന്ന് ഓർക്കണം. ആർത്തവം ...